കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉമ്മന്‍ ചാണ്ടിയുടെ സിഡി'... അത് കിട്ടാതെ പോയതിന്റെ കാരണം മാധ്യമങ്ങള്‍?

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും സരിത എസ് നായരേയും ചേര്‍ത്ത് ബിജു രാധാകൃഷ്ണന്‍ ഉയര്‍ത്തിയ ലൈംഗികാപവാദത്തിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. സിഡി പിടിച്ചെടക്കാന്‍ കോയമ്പത്തൂരിലേയ്ക്ക് നടത്തിയ യാത്രയും വൃഥാവിലായി.

സിഡി ഉള്ള സ്ഥലത്ത് ചെന്ന് അത് പിടിച്ചെടുക്കാന്‍ ഉത്തരവിട്ട സോളാര്‍ കമ്മീഷന്റെ നടപടി പോലും വിമര്‍ശന വിധേയമായി. എന്നാല്‍ വിഷയത്തില്‍ സോളാര്‍ കമ്മീഷന്‍ വിമര്‍ശിയ്ക്കുന്നത് മാധ്യമങ്ങളെയാണ്.

ബിജുവിനേയും കൊണ്ട് ആറംഗ സംഘം സിഡി തേടിയിറങ്ങിയപ്പോള്‍ മാധ്യമങ്ങളുണ്ടായിരുന്നു പിറകില്‍. അതും തത്സമയ സംപ്രേഷണത്തോടെ. സിഡി കൈയ്യിലുളള വ്യക്തിയ്ക്ക് അത് മാറ്റാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് വേണം?

ആഘോഷമാക്കി

ആഘോഷമാക്കി

സിഡി കണ്ടെത്താനുള്ള യാത്ര മാധ്യമങ്ങളും പോലീസും ചേര്‍ന്ന് ആഘോഷമാക്കിയെന്നാണ് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം. ഇത് സത്യവുമാണ്.

രഹസ്യ അന്വേഷണം

രഹസ്യ അന്വേഷണം

വളരെ രഹസ്യമായി നടത്തേണ്ട ഒരു അന്വേഷണം ആയിരുന്നു ഇത്. ഇത് മാധ്യമങ്ങളും പോലീസും ചേര്‍ന്ന് വഴിമാറ്റിയെന്നാണ് ആക്ഷേപം.

അമിതാവേശം

അമിതാവേശം

മാധ്യമങ്ങള്‍ക്ക് ഈ വിഷയത്തില്‍ അമിതാവേശമായിരുന്നു. അതുകൊണ്ടാണ് കോയമ്പത്തൂരില്‍ എത്തിയിട്ടും തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതെ പോയതെന്നാണ് കമ്മീഷന്റെ കുറ്റപ്പെടുത്തല്‍.

ശെല്‍വരാജപുരത്ത്

ശെല്‍വരാജപുരത്ത്

ബിജുവിനേയും കൊണ്ട് കോയമ്പത്തൂരിലെ ശെല്‍വരാജപുരത്ത് എത്തിയപ്പോള്‍ തന്നെ അവിടെ ജനക്കൂട്ടമായിരുന്നു. വീട്ടിലേയ്ക്ക് കയറാന്‍ പോലും കഴിയാത്തത്ര തിരക്ക്. ഇതിന്റെ കാരണക്കാര്‍ മാധ്യമങ്ങളും പോലീസും ആണെന്നാണ് കമ്മീഷന്റെ കുറ്റപ്പെടുത്തല്‍.

കമ്മീഷന് ഉറപ്പ്?

കമ്മീഷന് ഉറപ്പ്?

ബിജു രാധാകൃഷ്ണന്‍ പറഞ്ഞതുപോലെ ഒരു സിഡി ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയൊന്നും ഇല്ല. എന്നാല്‍ അങ്ങനെയൊരു സിഡി ഉണ്ടെന്ന് സോളാര്‍ കമ്മീഷന്‍ വിശ്വസിയ്ക്കുന്നു എന്ന് വേണം കരുതാന്‍.

വൈകിയതില്‍ പിഴവ്

വൈകിയതില്‍ പിഴവ്

ബിജു രാധാകൃഷ്ണനെ ഡിസംബര്‍ 10 ന് രാവിലെ ഒമ്പത് മണിയ്ക്ക് ഹാജരാക്കണം എന്നായിരുന്നു ജയില്‍ അധികൃതരോട് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ പത്തരയ്ക്കാണ് ബിജുവിനെ ഹാജരാക്കിയത്. ഇത് ഗുരുതര വീഴ്ചയാണെന്നാണ് കമ്മീഷന്‍ പറയുന്നത്.

നേരത്തെ എത്തിയാല്‍

നേരത്തെ എത്തിയാല്‍

ബിജുവിനെ നേരത്തെ എത്തിച്ചിരുന്നെങ്കില്‍ തെളിവെടുപ്പും നേരത്തെ ആക്കാമായിരുന്നു എന്നാണ് കമ്മീഷന്‍ പറയുന്നത്.

 ഇനിയും ഹാജരാക്കാം

ഇനിയും ഹാജരാക്കാം

ബിജു രാധാകൃഷ്ണന് ഇനിയും വേണമെങ്കില്‍ തെളിവ് ഹാജരാക്കാം. എന്നാല്‍ അതിന് വേണ്ടി കമ്മീഷന്‍ പുതിയ ഉത്തരവ് പുറത്തിറക്കില്ലെന്നും സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കി.

English summary
Biju Radhakrishnan's CD Controversy: Solar Commission criticise media and Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X