Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ വെളിപ്പെടുത്തലുകള്‍ സരിതയുമായി ആലോചിച്ചശേഷം: ബിജു രാധാകൃഷ്ണന്‍

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ സരിതയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു രാധ്കൃഷ്ണന്‍. തന്റെ അഭിഭാഷകന്‍ സരിതയുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പലപ്രാവശ്യം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. തന്റെ അഭിഭാഷകനായ മോഹന്‍ കുമാറിന്റെ ഫോണ്‍ രേഖകള്‍ പരിശേധിച്ചാല്‍ അക്കാര്യം വ്യക്തമാകുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

അതിനിടെ ബിജു രാധാകൃഷ്ണന്റെ കൈയ്യിലുള്ള ദ്യശ്യങ്ങള്‍ സോളാര്‍ കമ്മീഷന്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ കമ്മീഷന് അപേക്ഷ നല്‍കി. ദ്യശ്യങ്ങള്‍ ഡിസംബര്‍ പത്തിന് ഹാജരാക്കണമെന്ന് കമ്മീഷന്‍ ബിജു രാധാകൃഷ്ണനോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

BIJU RADHAKRISHNAN

ബിജു രാധാകൃഷ്ണനെ സമ്മര്‍ദത്തിലാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ഭയപ്പെടുത്താന്‍ ശ്രമിക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു. ബിജുവിന്റെ കൈവശമുള്ള തെളിവുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നും സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കി.

തന്റെ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+