പറഞ്ഞതെല്ലാം സത്യം; സിഡി മാറ്റിയത് ആരെന്ന് ഊഹിയ്ക്കാമെന്ന് ബിജു... ലക്ഷ്യം വച്ചത് ഉമ്മന്‍ ചാണ്ടിയെ?
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ തന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞ സിഡി ബിജു രാധാകൃഷ്ണന് വീണ്ടെടുക്കാനായില്ല. എന്നാല്‍ താന്‍ പറഞ്ഞത് മുഴുവന്‍ സത്യമാണെന്ന വാദവുമായിട്ടാണ് ബിജു ഇപ്പോള്‍ രംഗത്ത് വരുന്നത്.
സിഡി കോയമ്പത്തൂരില്‍ ചന്ദ്രന്റെ കൈയ്യില്‍ തന്നെയാണ് ഏല്പിച്ചിരുന്നത്. അത് പിന്നീട് അപ്രത്യക്ഷമായത് തന്നെയാണെന്ന് ബിജു പറയുന്നു. സിഡി അപ്രത്യക്ഷമായതിന് പിന്നില്‍ ആരാണെന്ന് ഊഹിയ്ക്കാവുന്നതാണെന്നും ബിജു പറയുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേര്‍ക്ക് തന്നെയാണ് ബിജു തന്റെ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത് എന്നത് വ്യക്തമാണ്. തന്നേക്കാള്‍ വലിയ അധികാര ശക്തികള്‍ ഉള്ളപ്പോള്‍ ഇതെല്ലാം സംഭവിയ്ക്കുമെന്നും ബിജു ആരോപിയ്ക്കുന്നു.
തെളിവിനായി ബിജുവിനേയും കൊണ്ട് ആറംഗ സംഘം കോയമ്പത്തൂരിലേയ്ക്ക് പോയത് വലിയ വാര്‍ത്ത തന്നെ ആയിരുന്നു. പത്ത് മണിക്കൂര്‍ സമയം കൊണ്ട് തനിയ്ക്ക് സിഡി ഹാജരാക്കാനാകുമെന്നായിരുന്നു ബിജു സോളാര്‍ കമ്മീഷനോട് പറഞ്ഞത്. എന്നാല്‍ കോയമ്പത്തൂരിലെ വീട്ടില്‍ നിന്ന് മറ്റ് ചില രേഖകള്‍ മാത്രമാണ് ലഭിച്ചത്. ഇവ എന്തൊക്കെയാണെന്ന് ഇതുവരേയും വ്യക്തമാക്കിയിട്ടില്ല.
സിഡിയുടെ നാല് പകര്പ്പുകളുണ്ടെന്നും മൂന്ന് പകര്പ്പുകളുണ്ടെന്നും പറയപ്പെടുന്നു. ഇതില്‍ ഒന്ന് വിദേശത്താണ് ഉള്ളത്. ആവശ്യപ്പെട്ടാല്‍ ഇത് ഹാജരാക്കാമെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞിരുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications