സരിതയല്ല;ഇനി ബിജു രാധാകൃഷ്ണന്‍... സിഡി അടക്കമുള്ള തെളിവുകള്‍
മൂവാറ്റുപുഴ: ഇത്ര നാളും സരിതയുടെ കത്തായിരുന്നു എല്ലവരുടേയും ശ്രദ്ധാകേന്ദ്രം. എന്നാല്‍ അടുത്ത ദിവസം മുതല്‍ സരിതയെ അപ്രസക്തയാക്കി ബിജു രാധാകൃഷ്ണനാകുമോ മാധ്യമ ശ്രദ്ധ നേടുക?
സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട എല്‌ലാ തെളിവുകളും കോടതിയ്ക്ക് കൈമാറും എന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്. മുഖ്യമന്ത്രിയ്ക്കും, മുന്‍ മന്ത്രിയ്ക്കും എംഎല്‍എമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഒക്കെ എതിരെയുള്ള തെളിവുകള്‍ കയ്യിലുണ്ടെന്നാണ് ബിജു രാധാകൃഷ്ണന്റെ അവകാശവാദം.
സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് ബിജു രാധാകൃഷ്ണന്‍. കേരള കൗമുദി ഫ്‌ലാഷിനോടാണ് തെളിവുകള്‍ കൈമാറുമെന്ന കാര്യം പറഞ്ഞത്. ഇനി ആരേയും രക്ഷിക്കാനില്ലെന്നും അനുഭവിച്ച് മടുത്തു എന്നും ആണത്രെ ബിജു പറഞ്ഞത്.
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അടക്കം പണം കൊടുത്തതിന്റെ രേഖകള്‍ കൈയ്യിലുണ്ടെന്നാണ് ബിജുവിന്റെ അവകാശവാദം. കേരളത്തെ മൊത്തത്തില്‍ ഞെട്ടിക്കാന്‍ പോകുന്ന തെളിവുകളുള്ള സിഡികളും പെന്‍ഡ്രൈവും ബിജു രാധാകൃഷ്ണന്റെ കൈയ്യില്‍ ഉണ്ടത്രെ.
മുഖ്യമന്ത്രിയുമായി നിരവധി തവണ ചര്‍ച്ച നടത്തി, സംസ്ഥാനത്തെ ചില മന്ത്രിമാരുമൊത്തുള്ള അത്താഴ വിരുന്നുകള്‍, ഉല്ലാസ യാത്രകള്‍... തെളിവുകള്‍ നിരവധിയാണെന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത് .












Click it and Unblock the Notifications