Get Updates
Get notified of breaking news, exclusive insights, and must-see stories!

വാ തുറന്നാല്‍ മുഖ്യനും രാജിവയ്‌ക്കേണ്ടിവരമെന്ന് ബിജു രാധാകൃഷ്ണന്‍, പിന്നെ ലൈംഗിക ചൂഷണവും

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ രണ്ടും കല്‍പിച്ചാണെന്ന് തോന്നുന്നു. തനിയ്ക്കറിയാവുന്ന രഹസ്യങ്ങളെല്ലാം വെളിപ്പെടുത്താനൊരുങ്ങി നില്‍ക്കുകയാണ് എന്ന സൂചനയാണ് ബിജു രാധാകൃഷ്ണന്‍ നല്‍കുന്നത്.

താന്‍ വായ തുറന്നാല്‍ മുഖ്യമന്ത്രിയടക്കം പലര്‍ക്കും രാജിവയ്‌ക്കേണ്ടി വരും എന്നാണ് ബിജു രാധാകൃഷ്ണന്റെ ഭീഷണി. സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുകയായിരുന്നു ബിജു രാധാകൃഷ്ണന്‍.

Biju Radhakrishnan

തന്നെ പറഞ്ഞു പറ്റിയ്ക്കുകയായിരുന്നു എന്നാണ് ബിജുവിന്റെ ആരോപണം. രണ്ടര വര്‍ഷത്തിനുള്ളില്‍ ജയിലില്‍ നിന്ന് പുറത്തിറക്കാം എന്നായിരുന്നു വാഗ്ദാനം. പക്ഷേ ഒടുവില്‍ മണ്ടനാക്കി. തനിയ്ക്ക് മേല്‍ ഇപ്പോഴും വലിയ സമ്മര്‍ദ്ദമുണ്ടെന്നും സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്.

സര്‍ക്കാരിലെ പലരും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ ആരോപണം ഉന്നയിച്ചു. സര്‍ക്കാര്‍ തലത്തില്‍ പല സൗകര്യങ്ങളും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ചൂഷണം എന്നും ആരോപിച്ചു.

സോളാര്‍ തട്ടിപ്പ് കേസിനൊപ്പം ആദ്യ ഭാര്യ രശ്മിയെ വധിച്ച കേസും കൂടി വന്നതോടെയാണ് ബിജു രമേശ് ശരിയ്ക്കും കുടുങ്ങിയത്. കേസില്‍ അറസ്റ്റിലാകുന്നതിന് ഏറെ മുമ്പ് ബിജു രമേശും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ആലുവയില്‍ വച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ എന്താണ് ഇരുവരും ചര്‍ച്ച ചെയ്തത് എന്ന കാര്യ ഇപ്പോഴും ദുരൂഹമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+