സരിത പറഞ്ഞില്ലെങ്കില്‍ ആ പേരുകള്‍ ബിജു പറയും
കൊച്ചി: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാരുടെ പേരുകള്‍ താന്‍ പുറത്തുവിടുമെന്ന് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്. രണ്ട് ദിവസത്തിനകം അഭിഭാഷകന് മുഖേന രാഷ്ട്രീയ നേതാക്കളുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തും എന്നാണ് ബിജു പറയുന്നത്. സോളാര്‍ കേസുമായി പല രാഷ്ട്രീയക്കാര്‍ക്കും ബന്ധമുണ്ട് എന്ന് സരിത എസ് നായരും പറഞ്ഞിരുന്നു.
ജൂഡിഷ്യല്‍ കമ്മീഷന് മുമ്പാകെ മുഴുവന്‍ പേരുകളും വെളിപ്പെടുത്തിക്കഴിഞ്ഞു. തെളിവുകള്‍ സഹിതം കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും അകത്താക്കും. കമ്മീഷന്റെ നിര്‍ദേശമുള്ളതിനാലാണ് ഇപ്പോള്‍ പേരുകള്‍ പുറത്തുവിടാത്തത്. പറയാനുളളതെല്ലാം കമ്മീഷനോട് പറഞ്ഞിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു.

എന്നാല്‍ പേരുവിവരങ്ങള്‍ സസ്പെന്സില് വെച്ച് ഘട്ടം ഘട്ടമായി കാര്യങ്ങള്‍ പറയുക എന്നതാണ് സരിത നായരുടെ ശൈലി. പല പ്രമുഖരും സോളാര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞ പുറത്തുവിട്ട ഒരു പേര് കണ്ണൂര്‍ എം എല്‍ എ എ പി അബ്ദുള്ളക്കുട്ടിയുടേതാണ്. ടീം സോളാറിന്റെ കാര്യം പറഞ്ഞ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ആ പരാതി.
തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛന് കേരളത്തിലെ ഒരു യുവ രാഷ്ട്രീയ നേതാവാണ് എന്ന് പറഞ്ഞ സരിത ആരാണ് ആ നേതാവ് എന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. അബ്ദുള്ളക്കുട്ടിക്കെതിരായ കേസിന്റെ കാര്യത്തിലും പരമാവധി മാധ്യമ ശ്രദ്ധ നേടിയെടുക്കാനായിരുന്നു സരിതയുടെ ശ്രമം. കേസില്‍ മൊഴി കൊടുക്കാതെ കോടതിയെയും സരിത വട്ടം ചുറ്റിച്ചു. കോടതിയോട് പറയാത്ത കാര്യങ്ങള്‍ പലതും സരിത മാധ്യമങ്ങളോട് തുറന്ന് പറയുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications