Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ കോഴയില്‍ മാണിമാത്രമല്ല, 4 മന്ത്രിമാര്‍ കൂടിയുണ്ട്;ബിജുരമേശ്

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ മന്ത്രി കെഎം മാണിയ്‌ക്കെതിരായ മൊഴിയില്‍ ഉറച്ച് ബിജു രമേശ്. കോഴ കേസില്‍ മറ്റ് നാല് മന്ത്രിമര്‍ക്ക് കൂടി പങ്കുണ്ടെന്നും ബിജു രമേശ്. മദ്യനയത്തില്‍ സര്‍ക്കാര്‍ എന്ത് മാറ്റം വരുത്തിയാലും കെഎം മാണിയ്ക്ക് എതിരായ മൊഴിയില്‍ നിന്ന് താന്‍ പിന്മാറില്ലെന്നും ബിജു രമേശ്.

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയ്ക്ക് പണം കൈമാറിയത്. അസോസിയേഷന്റെ മിനിട്‌സില്‍ ഇക്കാര്യങ്ങള്‍ ഉണ്ട്. ഇത് വിജിലന്‍സിനെ അറിയിച്ചതിനാലാണ് മാണിയ്‌ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. എത്ര സമ്മര്‍ദ്ദമുണ്ടായാലും താന്‍ കേസില്‍ നിന്ന് പിന്മാറില്ലെന്നും ബിജു രമേശ് പറഞ്ഞു.

Biju Ramesh

മാന നഷ്ടത്തിന് നോട്ടീസ് അയച്ച കെഎം മാണിയെ തനിയ്‌ക്കെതിരെ കേസു കൊടുക്കാന്‍ ബിജു രമേശ് വെല്ലുവിളിച്ചു. കൈക്കൂലി നല്‍കിയവരും കേസില്‍ പ്രതിയാകുമെന്ന് പറഞ്ഞ് മൊഴി നല്‍കാനുള്ളവരെ വിജിലന്‍സ് ഭീഷണിപ്പെടുത്തുകയാണെന്നും ബിജു രമേശ് ആരോപിയ്ക്കുന്നു.

വിജിലന്‍സ് ഭീഷണിപ്പെടുത്തിയില്ലെങ്കില്‍ മറ്റുള്ളവരും മൊഴി നല്‍കും. കോഴ ഇടപാടിന്റെ ശബ്ദരേഖ ഉള്‍പ്പടെ വിജിലന്‍സിന് കൈമാറുമെന്നും ബിജു രമേശ് പറഞ്ഞു. കഴിഞ്ഞ ദിവസം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പി ആര്‍ സുകേശനു മുന്നില്‍ ഹാജരായ ബിജു രമേശ് തന്റെ ആദ്യ മൊഴിയില്‍ തന്നെ ഉറച്ച് നിന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+