കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയ്ക്ക് കൊടുത്തത് ഒരു കോടി, കെപിസിസി ഓഫീസിൽ 2 കോടി, കെ ബാബുവിന് 50 ലക്ഷം... വെളിപ്പെടുത്തൽ

Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസിന്റെ ചൂടെല്ലാം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തോടെ തന്നെ പോയിക്കഴിഞ്ഞിരുന്നു. എന്നാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പഴയ ബാര്‍ കോഴ കേസ് വീണ്ടും ചൂടുപിടിക്കുകയാണ്.

ബാർ കോഴ: മാണിക്കെതിരായ ആരോപണം പിൻവലിക്കാൻ ജോസ് 10 കോടി രൂപ വാഗ്‌ദാനം ചെയ്തു: ബിജു രമേശ്ബാർ കോഴ: മാണിക്കെതിരായ ആരോപണം പിൻവലിക്കാൻ ജോസ് 10 കോടി രൂപ വാഗ്‌ദാനം ചെയ്തു: ബിജു രമേശ്

ബാര്‍ കോഴ കേസില്‍ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തു എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വലിയ വാര്‍ത്തയായിരിക്കുന്നത്. എന്നാല്‍ അതിനൊപ്പം ബിജു രമേശ് മറ്റ് ചില വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലയടക്കം പ്രമുഖര്‍ക്ക് നല്‍കിയ കോഴയെ കുറിച്ചാണത്....

കെപിസിസിയ്ക്ക് രണ്ട് കോടി

കെപിസിസിയ്ക്ക് രണ്ട് കോടി

ബാര്‍ ഉടമകളില്‍ നിന്ന് പിരിച്ചെടുത്ത തുകയില്‍ നിന്ന് രണ്ട് കോടി രൂപ കെപിസിസി ഓഫീസില്‍ എത്തിച്ചുനല്‍കി എന്നാണ് ബിജു രമേശ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് ആഭ്യന്തര മന്ത്രി കൂടിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കാണ് പണം കൈമാറിയത് എന്നും ബിജു രമേശ് ആരോപിക്കുന്നു.

ചെന്നിത്തലയ്ക്ക് 1 കോടി

ചെന്നിത്തലയ്ക്ക് 1 കോടി

ഇത് കൂടാതെ രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ ഒരു കോടി രൂപ എത്തിച്ചുനല്‍കിയിരുന്നു എന്നും ബിജു രമേശ് പറയുന്നുണ്ട്. ബാര്‍ കോഴ കേസില്‍ ആദ്യമായാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഇത്തരം ഒരു ആരോപണം ഉയരുന്നത്.

കെ ബാബു, വിഎസ് ശിവകുമാര്‍

കെ ബാബു, വിഎസ് ശിവകുമാര്‍

എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു പലര്‍ക്കും പണം വീതുവച്ച് നല്‍കിയത് എന്നും ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്. കെ ബാബുവിന്റെ ഓഫീസില്‍ അമ്പത് ലക്ഷം രൂപയും ആരോഗ്യമന്ത്രിയായിരുന്ന വിഎസ് ശിവകുമാറിന്റെ വീട്ടില്‍ 25 ലക്ഷം രൂപയും എത്തിച്ചുനല്‍കി എന്നും ബിജു രമേശ് വെളിപ്പെടുത്തുന്നു.

ഏതാണ് പ്രധാന വാര്‍ത്ത?

ഏതാണ് പ്രധാന വാര്‍ത്ത?

ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്നും ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പത്ത് കോടി വാഗ്ദാനം ചെയ്തതാണോ അതോ കോടികളും ലക്ഷങ്ങളും കോഴ കൈപ്പറ്റിയാതോ പ്രധാന വാര്‍ത്ത എന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ചെന്നിത്തല കോഴ കൈപ്പറ്റിയെന്ന ആരോപണം മുഖ്യധാരാ മാധ്യമങ്ങള്‍ അപ്രധാനമായി കൈകാര്യം ചെയ്യുന്നു എന്നാണ് ആരോപണം.

ഉമ്മന്‍ ചാണ്ടിയുടെ കറവപ്പശുക്കള്‍...

ഉമ്മന്‍ ചാണ്ടിയുടെ കറവപ്പശുക്കള്‍...

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബിസിനസ്സുകാരെ കണ്ടിരുന്നത് കറവപ്പശുക്കളെ പോലെ ആണെന്നും ബിജു രമേശ് ആരോപിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അങ്ങനെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് എത്തിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ മാറാന്‍ സാധ്യതയുണ്ട് എന്നും ബിജു രമേശ് പറഞ്ഞു.

 മദ്യനയം

മദ്യനയം

ഉമ്മന്‍ ചാണ്ടിയും വിഎം സുധീരനും തമ്മിലുള്ള പോരായിരുന്നു അപ്രതീക്ഷിതമായ ഒരു മദ്യ നയത്തിലേക്ക് നയിച്ചത്. ഇതോടെ സംസ്ഥാനത്തെ ഭൂരിപക്ഷം ബാറുകളും പൂട്ടേണ്ട സ്ഥിതി വന്നു. ഇതാണ് ബാര്‍ കോഴ വിവാദത്തിന്റെ അടിസ്ഥാനകാരണം.

കോഴപണം

കോഴപണം

ബാറുകള്‍ തുറപ്പിക്കാന്‍ വേണ്ടി ബാര്‍ ഉടമകള്‍ എല്ലാം ചേര്‍ന്ന് സമാഹരിച്ച് സര്‍ക്കാരിലെ പ്രമുഖര്‍ക്ക് കോഴ നല്‍കി എന്നായിരുന്നു ആരോപണം. ധനമന്ത്രി കെഎം മാണി, എക്‌സൈസ് മന്ത്രി കെ ബാബു എന്നിവര്‍ക്കെതിരെയായിരുന്നു അന്ന് പ്രധാന ആരോപണങ്ങള്‍ ഉയര്‍ന്നത്.

Recommended Video

cmsvideo
Ramesh chennithala's black humour went wrong | Oneindia Malayalam

English summary
Biju Ramesh alleges, that gave 1crore rupees to Ramesh Chennithala in Bar Bribe Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X