കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഡംബര വിവാഹത്തിന് സാക്ഷിയാകാന്‍ കേരളവും : ബിജുരമേശ്- അടൂര്‍പ്രകാശ് മക്കളുടെ വിവാഹം കോടികള്‍ മുടക്കി!

നോട്ട് നിരോധന കാലത്ത് കേരളത്തിലും ആഡംബര വിവാഹം. ബിജു രമേശിന്‍റെ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്‍റെ മകനും തമ്മിലുള്ള ആഡംബര വിവാഹത്തിന് കേരളം സാക്ഷിയാകും. ഞായറാഴ്ചയാണ് വിവാഹം.

  • By Gowthamy
Google Oneindia Malayalam News

പ്രവേശന കവാടം മൈസൂര്‍ പാലസ് മാതൃകയില്‍. അക്ഷര്‍ത്ഥം ക്ഷേത്രം മാതൃകയില്‍ കല്യാണ മണ്ഡപം. എണ്ണമറ്റ വിഭവങ്ങള്‍... ഇങ്ങനെ നീളുന്നു ആഡംബരം. വരാനിരിക്കുന്ന ഒരു വിവാഹത്തിന്റെ ഒരുക്കങ്ങളാണിത്. ഈ വിവാഹം നടക്കുന്നതാകട്ടെ കേരളത്തിലും. പറഞ്ഞുവരുന്നത് വിവാദ വ്യവസായി ബിജുരമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹത്തെ കുറിച്ചാണ്.

നോട്ട് നിരോധനത്തിനു പിന്നാലെ ഇന്ത്യ സാക്ഷിയാകുന്ന രണ്ടാമത്തെ ആഡംബര വിവാഹമാണിത്. നവംബര്‍ 16ന് 500 കോടി പൊട്ടിച്ച് ബിജെപി നേതാവും ഖനി വ്യവസായിയുമായിരുന്ന ജനാര്‍ദ്ദന റെഡ്ഡി മകളുടെ വിവാദം നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കേരളവും ധൂര്‍ത്ത് വിവാഹത്തിന് സാക്ഷിയാകാനൊരുങ്ങുന്നത്.

 എവിടെവച്ച്

എവിടെവച്ച്

ഡിസംബര്‍ 4 ഞായറാഴ്ചയാണ് ബിജു രമേശിന്റെ മകള്‍ മേഘ ബി രമേശും അടൂര്‍ പ്രകാശിന്റെ മകന്‍ അജയ കൃഷ്ണനും തമ്മിലുള്ള വിവാഹം. വൈകിട്ട് ആറിനും ആറരയ്ക്കും ഇടയിലാണ് മുഹൂര്‍ത്തം. ആനയറ കിംസ് ആശുപത്രിക്ക് സമീപം എട്ടേക്കര്‍ വിസൃതിയിലുള്ള രാജധാനി ഗാര്‍ഡന്‍സിനെയാണ് വിവാഹ നഗരിയാക്കിയിരിക്കുന്നത്.

 ഒന്നും കുറയ്ക്കാതെ

ഒന്നും കുറയ്ക്കാതെ

ആഡംബരത്തില്‍ റെഡ്ഡിയെ വെല്ലാനാണ് ബിജു രമേശിന്റെ ശ്രമം. വിവാഹത്തിനായി കോടികള്‍ തന്നെ പൊട്ടിച്ചിട്ടുണ്ട്. മൈസൂര്‍ പാലസിന്റെ മാതൃകയിലാണ് പ്രവേശന കവാടം. 40 ദിവസം കൊണ്ട് 120 പേര്‍ പണിയെടുത്താണ് കവാടം ഒുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഡല്‍ഹിയിലെ അക്ഷര്‍ത്ഥം ക്ഷേത്രമോഡലിലാണ് കല്യാണ മണ്ഡപം. 20,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യത്തിനാണിത്. ജര്‍മന്‍ പാചക വിദഗ്ധനും സംഘവും ഒരുക്കുന്ന ഭക്ഷണവുമുണ്ട്. അങ്ങനെ പോകുന്നു ആഡംബരത്തിന്റെ നിര.

 സിനിമ സ്‌റ്റൈലില്‍ സെറ്റ്

സിനിമ സ്‌റ്റൈലില്‍ സെറ്റ്

റെഡ്ഡിയുടെ മകളുടെ വിവാഹത്തിന് സമാനമായിരാജകീയമായിത്തന്നെയാണ് ബിജുവിന്റെ മകളുടെ വിവാഹവും നടക്കാന്‍ പോകുന്നത്. പ്രമുഖ ചലച്ചിത്ര കലാസംവിധായകരായ ശബരീഷും ഷാജിയുമാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ നാല്‍പ്പത് ദിവസമായി തൊഴിലാളികള്‍ നിരന്തരം പണിയെടുത്താണ് പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 20000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലില്‍ ഒരേസമയം ആറായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാനാകും.

 നൃത്ത സംഗീത പരിപാടിയും

നൃത്ത സംഗീത പരിപാടിയും

വിവാഹത്തിലെ ഭക്ഷണ വിഭവങ്ങളിലും ആഡംബരം കുറവില്ല. ജര്‍മന്‍ സംഘമാണ് ഭക്ഷണം ഒരുക്കുന്നത്. നൂറിലധികം വിഭവങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല 15 ഓളം വിഭവങ്ങള്‍ തത്സമയം ലൈവായി പാചകം ചെയ്ത് നല്‍കുകയും ചെയ്യും.
ഇതിനൊക്കെ പുറമെ പ്രമുഖരുടെ നേതൃത്വത്തിലുള്ള നൃത്ത സംഗീത പരിപാടികളും നടക്കും. വിവാഹത്തിന് കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രമുഖര്‍ക്ക് ക്ഷണമുണ്ട്. എന്നാല്‍ ആരൊക്കെ പങ്കെടുക്കുമെന്ന കാര്യം വ്യക്തമല്ല.

 ബിജു രമേശ് പറയുന്നത്

ബിജു രമേശ് പറയുന്നത്

രാജ്യത്ത് നോട്ട് നിരോധനത്തിനു പിന്നാലെ ആവശ്യങ്ങള്‍ക്കു പോലും പണം കണ്ടെത്താന്‍ കഴിയാതെ ജനങ്ങള്‍ വലയുമ്പോള്‍ ഇത്തരത്തില്‍ ആഡംബര വിവാഹം നടത്തുന്നതിലെ സംശയങ്ങള്‍ അവസാനിക്കുന്നില്ല. കോടികള്‍ മുടക്കി ഇത്തരത്തിലൊരു വിവാഹം നടത്തുന്നത് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമല്ലേ എന്ന സംശയം ബാക്കിയാകുന്നുണ്ട്. അതേസമയം ബിസിനസില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടും പലരുടെയും സഹായത്തോടെയുമാണ് വിവാഹം നടത്തുന്നതെന്നാണ് ബിജു രമേശ് പറയുന്നത്. ചെക്ക് നല്‍കി സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

വിവാദം നേരത്തെ തന്നെ

വിവാദം നേരത്തെ തന്നെ

അതേസമയം ആഡംബര വിവാഹം കോണ്‍ഗ്രസിന് പണിയാകുമെന്നാണ് സൂചനകള്‍. നോട്ട് നിരോധനത്തിനു പിന്നാലെ ജനാര്‍ദ്ദന റെഡ്ഡി കോടികള്‍ മുടക്കി ആഡംബര വിവാഹം നടത്തിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചവര്‍ ഈ ആഡംബര വിവാഹത്തെ കുറിച്ച് എന്തു പറയും എന്നാണ് എല്ലാരും കാത്തിരിക്കുന്നത്. കോണ്‍ഗ്രസ് ആഡംബരത്തിന് എതിരാണെന്നും പ്രതികരിച്ചിരുന്നു. ഇതെല്ലാം കോണ്‍ഗ്രസിന് തന്നെ തലവേദനയാകും. നേരത്തെ വിവാഹ നിശ്ചയം നടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് വിവാദമായിരുന്നു. ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത് ബിജു രമേശിന്‍റെ വെളിപ്പെടുത്തലുകളായിരുന്നു.

 500 കോടി പൊടിച്ച് വിവാഹം

500 കോടി പൊടിച്ച് വിവാഹം

നവംബര്‍ 16നാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയും ബിസിനസുകാരനായ രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹം. ബെംഗലൂരു പാലസില്‍ വച്ചായിരുന്നു ദിവസങ്ങള്‍ നീണ്ടു നിന്ന വിവാഹ ആഘോഷം അരങ്ങേറിയത്. ബോളിവുഡില്‍ നിന്നുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. 50,000 പേരാണ് വിവാഹ സത്കാരത്തില്‍ പങ്കെടുത്തത്. എല്‍സിഡി സ്‌ക്രീന്‍ ഘടിപ്പിച്ച വിവാഹക്കുറി മുതല്‍ ആരംഭിച്ചു ആഡംബരം. 14 കോടിയുടെ സാരി, 90 കോടിയുടെ ആഭരണം, 15 ഹെലിപ്പാഡ് അങ്ങനെ നീളുന്നു ആഡംബരം.

ബിജു രമേശും കുടുങ്ങുമോ

ബിജു രമേശും കുടുങ്ങുമോ

അതേസമയം നോട്ട് നിരോധനത്തിനു പിന്നാലെ നടന്ന ആഡംബര വിവാഹത്തിനു ശേഷം റെഡ്ഡിക്കെതിരെ അന്വേഷണവുമായി ആദായ നികുതി വകുപ്പെത്തിയിരുന്നു. പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. ബിജു രമേശിന്റെ ആഡംബര വിവാഹത്തിനു ശേഷം എന്തുണ്ടാകുമെന്ന് കാത്തിരുന്നു കാണാം.

English summary
one more luxury marriage in note ban time, biju ramesh's daughter's marriage with adoor prakash's son.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X