Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാണി ക്വാറി, ബേക്കറി ഉടമകളില്‍ നിന്നും കോടിക്കണക്കിന് രൂപ വാങ്ങി'

കോഴിക്കോട്: ബാര്‍ കോഴ വിവാദത്തില്‍പ്പെട്ട ധനമന്ത്രി കെ എം മാണിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് രംഗത്തെത്തി. ബാര്‍ ഉടമകളില്‍ നിന്നുമാത്രമല്ല, ക്വാറി, ബേക്കറി ഉടമകളില്‍ നിന്നും കോടിക്കണക്കിന് രൂപ മന്ത്രി കെ എം മാണി കൈപ്പറ്റിയതായി തനിക്കറിയാമെന്ന് ബിജു രമേശ് പറഞ്ഞു.

ഒരു ചാനലില്‍ സംസാരിക്കവെയായിരുന്നു ബിജു രമേശ് മന്ത്രിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. മൂന്നു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ പിരിവു നടത്തുന്നുണ്ട്. ശരിയായി അന്വേഷിച്ചാല്‍ സര്‍ക്കാരിന്റെ അഴിമതി പുറത്തുകൊണ്ടുവരാം. തന്റെ പക്കല്‍ തെളിവുകളുണ്ട്. എന്നാല്‍ കേന്ദ്ര ഏജന്‍സിക്കല്ലാതെ വിജിലന്‍സിന് തെളിവുകള്‍ നല്‍കിയില്ലെന്ന് ബിജു രമേശ് വ്യക്തമാക്കി.

ബാര്‍ ഉടമകളില്‍ നിന്നും കോഴ വാങ്ങിയത് തെരഞ്ഞെടുപ്പ് ഫണ്ടിലേക്കെന്ന പേരിലായിരുന്നു. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും ഇക്കാര്യം അറിയാം. ഇക്കാര്യങ്ങള്‍ എല്ലാം തെളിയിക്കുന്ന ഫോണ്‍ റെക്കോര്‍ഡുകള്‍ കൈയ്യിലുണ്ട്. മാത്രമല്ല, മാണിക്കെതിരായ വെളിപ്പെടുത്തലില്‍ മാണി വിഭാഗം ഉന്നതാധികാര സമിതിയിലെ രണ്ട് നേതാക്കളുടെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

mani

അതേസമയം, കൂടുതല്‍ വെളിപ്പെടുത്തലിനും തെളിവുകള്‍ നല്‍കുന്നതിനും ബാര്‍ അസോസിയേഷന്റെ വിലക്കുണ്ടെന്ന് ബിജു പരോക്ഷമായി സൂചിപ്പിച്ചു. കൂട്ടിലിട്ട തത്തയാണ് താന്‍. അസോസിയേഷന്റെ അനുമതിയില്ലാതെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തില്ലെന്നും, എന്നാല്‍ അനുമതി ലഭിച്ചാല്‍ പല പേരുകളും പുറത്തുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+