മാണിയെ വീഴ്ത്തി; ഇനി ബിജു രമേശിന്റെ ലക്ഷ്യം കെ ബാബു
തിരുവനന്തപുരം: കെഎം മാണിയുടെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കിയത് ബിജു രമേശ് കൊണ്ടുവന്ന ആരോപണം ആണ്. ബിജു രമേശ് ആദ്യം മാണിയ്‌ക്കെതിരെയാണ് ആരോപണം കൊണ്ടുവന്നത്. എന്നാല്‍ അതിന് ശേഷം മറ്റ് ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെയായിരുന്നു അത്.
ഇപ്പോള്‍ മാണി രാജിവച്ചതോടെ കൂടുതല്‍ ശക്തനായി ബിജു രമേശ് എത്തുകയാണ്. ലക്ഷ്യം കെ ബാബു തന്നെ. ബാബുവിന് താന്‍ നേരിട്ട് പോയി അമ്പത് ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് ബിജു രമേശിന്റെ ആരോപണം. ഈ വിഷയത്തില്‍ വീണ്ടും കോടതിയെ സമീപിയ്ക്കുമെന്നാണ് ബിജു ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.

ബാബുവിന് കോഴ
കെ ബാബുവിന് താന്‍ അമ്പത് ലക്ഷം രൂപ കോഴ നല്‍കിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ബിജു രമേശ് പറയുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച മന്ത്രിസഭ തീരുമാനം മാറ്റുന്നതിന് വേണ്ടിയായിരുന്നത്രെ ഇത്.

സെക്രട്ടേറിയറ്റിലെ മുറിയില്‍
സെക്രട്ടേറിയറ്റില്‍ കെ ബാബുവിന്റെ ചേംബറില്‍ എത്തിയാണ് താന്‍ പണം കൊടുത്തത്. മാനേജന്‍ രാധാകൃഷ്ണനും തനിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

സുരേഷ് പൈ
പണം പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ സുരേഷ് പൈ എന്ന ആളെ ഏല്‍പിക്കാനാണത്രെ കെ ബാബു നിര്‍ദ്ദേശിച്ചത്. പണം പിന്നീട് സുരേഷിന് നല്‍കിയെന്നും ബിജു രമേശ് പറയുന്നു.

കിട്ടിയത് ബാബുവിന് തന്നെ
താന്‍ കൊടുത്ത പണം സുരേഷ് പൈ കെ ബാബുവിന് നല്‍കിയിട്ടുണ്ടെന്ന് ബിജു രമേശ് ഉറപ്പിച്ച് പറയുന്നു. വേണമെങ്കില്‍ ഇത് തെളിയിക്കാനും തയ്യാറാണത്രെ.

നുണപരിശോധന
കോഴക്കാര്യം തെളിയിക്കാന്‍ വേണമെങ്കില്‍ നുണപരിശോധനയ്ക്കും തയ്യാറാണെന്നാണ് ബിജു രമേശിന്റെ വെല്ലുവിളി. കെ ബാബുവിനേയും സുരേഷിനേയും നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്നും ബിജു ആവശ്യപ്പെടുന്നുണ്ട്.

വിജിലന്‍സ് പറ്റിച്ചോ
കെ ബാബുവിനെതിരെ താന്‍ വിജിലന്‍സ് മൊഴി നല്‍കിയിരുന്നു എന്നാണ് ബിജു രമേശ് പറയുന്നത്. പക്ഷേ ഇക്കാര്യം കണക്കിലെടുക്കാന്‍ വിജിലന്‍സ് തയ്യാറായില്ലത്രെ.

സ്വാധീനിയ്ക്കാന്‍ ശ്രമം?
കെ ബാബുവിന് വേണ്ടി പല കോണ്‍ഗ്രസ് നേതാക്കളും തന്നെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചുവെന്നും ബിജു രമേശ് ആരോപിയ്ക്കുന്നുണ്ട്.

ബാബുവിന്റെ ബിനാമി?
മന്ത്രി കെ ബാബുവിന്റെ സ്‌പോണ്‍സര്‍മാരാണ് പോളക്കുളം ഗ്രൂപ്പ് എന്നാണ് മറ്റൊരു ആരോപണം. ലൈസന്‍സ് കൊടുത്ത എല്ലാ ബാറുകരാും 20 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ടെന്നും ബിജുരമേശ് ആരോപിയ്ക്കുന്നു.

ആസ്തി വെളിപ്പെടുത്തണം
കെ ബാബുവിന്റെ ആസ്തി വെളിപ്പെടുത്തണം എന്ന ആവശ്യവും ബിജു രമേശ് ഉന്നയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് വിജിലന്‍സ് ബാബുവിന്റെ ആസ്തി സംബന്ധിച്ച് അന്വേഷിയ്ക്കാത്തതെന്നും ചോദ്യം ഉയര്‍ത്തുന്നു.

ബാബു വീഴുമോ?
കെ ബാബുവിനെതിരെ ഉടന്‍ തന്നെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും എന്നാണ് ബിജു രമേശ് ഇപ്പോള്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്. ഇതോടെ കെ ബാബുവും വീഴുമോ?












Click it and Unblock the Notifications