മാണിയ്‌ക്കെതിരെ അഞ്ച് കോടിയുടെ പുതിയ കോഴ ആരോപണം; ബിജുരമേശ് ഉറച്ച് തന്നെ
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന കെഎം മാണിയ്‌ക്കെതിരെ പുതിയ ആരോപണവുമായി ബിജു രമേശ് രംഗത്ത്. അഞ്ച് കോടി രൂപയുടെ കോഴ ആരോപണം ആണ് ബിജു ഇപ്പോള്‍ ഉയര്‍ത്തിയിരിയ്ക്കുന്നത്.
ഫ്‌ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്നാണ് പറയുന്നത്. ബജറ്റിന് മുമ്പാണ് ഈ പണം വാങ്ങിയതെന്നും ബിജു രമേശ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് ബിജു രമേശ് പുതിയ ആരോപണം ഉയര്‍ത്തിയത്.

മാണി പണം വാങ്ങിയത് സംബന്ധിച്ച ശബ്ദരേഖയുടെ സിഡി തന്റെ കൈയ്യില്‍ ഉണ്ടെന്നാണ് ബിജു രമേശിന്റെ അവകാശവാദം. ഇതിനിടെ മരുന്ന് കമ്പനികളില്‍ നിന്നും മാണി കോഴ വാങ്ങിയിട്ടുണ്ടെന്ന ആരോപണവുമായി വിഎസ് സുനില്‍ കുമാറും രംഗത്തെത്തിയിട്ടുണ്ട്.
കെഎം മാണിയെ തകര്‍ക്കുകയാണ് ബിജു രമേശിന്റെ ലക്ഷ്യമെന്നാണ് കേരളകോണ്‍ഗ്രസ് എമ്മിന്റെ ആരോപണം. കെഎം മാണി ബജറ്റ് വിറ്റുവെന്ന് നേരത്തേ തന്നെ പലരും ആക്ഷേപം ഉന്നിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് തെളിവ് ഹാജരാക്കന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയും മാണിയ്‌ക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications