കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സത്യമാകാനിടയില്ല, മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല'; എ ജയശങ്കർ

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ വിവാദമായ ഒന്നായിരുന്നു ബാര്‍കോഴക്കേസ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിജു രമേശ് രംഗത്തെത്തിയിരുന്നു. കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കാന് ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

ബാര്‍ കോഴ വിവാദം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയില്‍ നിന്നുണ്ടായതല്ല. എന്നാല്‍ ഇപ്പോഴിതാ ഇതിന്റെ പശ്ചാത്തലത്തില്‍ ജോസ് കെ മാണിക്കെതിരെയും കെ എം മാണിക്കെതികെയും പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ.എ ജയശങ്കര്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരിഹാസം..

മാന്യന്മാരെ അപമാനിക്കരുത്

മാന്യന്മാരെ അപമാനിക്കരുത്

ബിജു രമേശ് വലിയ കാശുകാരനാണ്, പ്രമാണിയാണ്, അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ള ആളുമാണ്. എന്നു കരുതി നട്ടാല്‍ കുരുക്കാത്ത നുണ പറയരുത്. കെഎം മാണി സാര്‍ ബാറുകാരില്‍ നിന്ന് ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു പറഞ്ഞപ്പോള്‍ ജനം വിശ്വസിച്ചു. കാരണം പുള്ളി അത്യാവശ്യം ടൂ,ത്രീ വാങ്ങുന്ന സ്വഭാവക്കാരനാണെന്നു പരക്കെ അറിയാമായിരുന്നു.

സത്യമാകാനിടയില്ല

സത്യമാകാനിടയില്ല

ആരോപണം പിന്‍വലിക്കാന്‍ ജോസ് മോന്‍ പത്തു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ് പറയുന്നു. അത് ഒരിക്കലും, ഒരു കാരണവശാലും സത്യമാകാനിടയില്ല. കാരണം, മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല- അഡ്വ. എ ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുടുംബത്തെ വേട്ടയാടി

കുടുംബത്തെ വേട്ടയാടി

അതേസമയം, ബാര്‍കോഴ ആരോപണങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ കോണ്‍ഗ്രസുകാര്‍ തന്നെയും കുടുംബത്തേയും വേട്ടയാടിയെന്നും അദ്ദേഹം പറയുന്നു. ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കോടികളാണ് തനിക്ക് നഷ്ടമായതെന്നും ബാറുടമ കൂടിയായ ബിജു രമേശ് പറഞ്ഞു.

പത്ത് കോടി നഷ്ടപരിഹാരം

പത്ത് കോടി നഷ്ടപരിഹാരം

ബാര്‍കോഴ ആരോപണത്തില്‍ ഏത് കേന്ദ്ര ഏജന്‍സിയെ വെച്ചുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കുമെന്നും ബിജു രമേശ് പറഞ്ഞു.

കെഎം മാണി മുഖ്യമന്ത്രി

കെഎം മാണി മുഖ്യമന്ത്രി

ഈ ആരോപണം നടത്തിയതിന് പിന്നാലെ ചര്‍ച്ച നടത്തിയത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനുമായാണ്. ബാര്‍ കോഴ കേസ് ഇല്ലായിരുന്നെങ്കില്‍ കെഎം മാണി മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നതായും ബിജു രമേശ് പറഞ്ഞു.

പ്രധാനമന്ത്രി ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതപ്രധാനമന്ത്രി ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

കോടതി മുറി രംഗം ചിത്രീകരിച്ച ശേഷമാണ് ടെസ്റ്റ് നടത്തിയത്;ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ച് പൃഥ്വിരാജ്കോടതി മുറി രംഗം ചിത്രീകരിച്ച ശേഷമാണ് ടെസ്റ്റ് നടത്തിയത്;ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ച് പൃഥ്വിരാജ്

'ശ്രോതാവിനെ പരിഗണിക്കാതെ പാടുന്ന യേശുദാസ്,വാശി പിടിച്ചാൽ മാത്രം പോര.. കൊടുത്താലേ കിട്ടൂ,';സംവിധായകൻ'ശ്രോതാവിനെ പരിഗണിക്കാതെ പാടുന്ന യേശുദാസ്,വാശി പിടിച്ചാൽ മാത്രം പോര.. കൊടുത്താലേ കിട്ടൂ,';സംവിധായകൻ

ഫിലിം ക്രിട്ടിക്സ് അവാർഡ്: മികച്ച ചിത്രം ജെല്ലിക്കെട്ട്, മികച്ച നടി മഞ്ജു വാര്യർ, മികച്ച നടൻ നിവിൻഫിലിം ക്രിട്ടിക്സ് അവാർഡ്: മികച്ച ചിത്രം ജെല്ലിക്കെട്ട്, മികച്ച നടി മഞ്ജു വാര്യർ, മികച്ച നടൻ നിവിൻ

Recommended Video

cmsvideo
Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam

English summary
Biju Ramesh's Revelation in Bar Bribery Case; Advocate A Jayashankar mocks Jose K Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X