നിയസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാജികള്‍ ഇനിയും പ്രതീക്ഷിക്കാം; തെളിവുകള്‍ ബിജുവിന്റെ കയ്യില്‍?
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി നിയമസഭയിലെ മന്ത്രിമാര്‍ ഒന്നിന്ന് പുറകെ ഒന്നായി രാജി വെച്ചുകൊണ്ടിരിക്കുകയാണ്. മന്ത്രിസഭയുടെ എല്ലാമായിരുന്ന മാണി മുതല്‍ മുഖ്യന്റെ മനസാക്ഷിയായ ബാബു വരെ എത്തി നില്‍ക്കുകയാണ് രാജി. ഇവര്‍ക്കെതിരെ ഒളിയമ്പ് മൂര്‍ച്ഛ കൂട്ടുന്ന തിരക്കിലാണ് ബിജു രമേശ്.
ബാര്‍ കോഴക്കേസില്‍ പുതിയ വെളിപ്പെടുത്തലില്‍ രണ്ട് മന്ത്രിമാരുടെ പേരുകള്‍ കൂടി ബിജു വ്യക്തമാക്കിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍ എന്നിവരാണ് പണം കൈപ്പറ്റി എന്ന് പറയുന്ന അടുത്ത മന്ത്രിമാര്‍.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്നും ഇനിയും രാജികള്‍ പ്രതീക്ഷിക്കാമെന്ന് ബിജു രമേശ് പ്രമുഖ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കി. ' അഴിമതിയുടെ തെളിവുകള്‍ ഇനിയും തന്റെ കയ്യിലുണ്ടെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് അത് പുറത്ത് വിടുമെന്നും ബിജു പറഞ്ഞു'
ഒരു തുറന്ന ചര്‍ച്ചയില്‍ താന്‍ എല്ലാം ജനങ്ങളോട് പറയും എന്നാണ് ബിജു പറഞ്ഞത്. ബാര്‍കോഴയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ തെളിവുകളാണ് ബിജുവിന്റെ കൈവശമുള്ളതെന്നും പറഞ്ഞു. അന്വേഷണത്തില്‍ തെളിയും എന്ന് രാജി വെച്ച മന്ത്രിമാര്‍ പറയുന്നുണ്ടെങ്കിലും ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ രാജിയെന്ന നാടകം കളിക്കുകയാണ് ഇവരെന്നും പറഞ്ഞു.












Click it and Unblock the Notifications