ശാലു മേനോന്‍ തന്റെ ഭാര്യയാണെന്ന് ബിജു

ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ ജയിലിലെത്തിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ശാലുമേനോന്റെ പേര് ബിജു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ബിജു രേഖാമൂലം ഇത്തരമൊരു പ്രസ്താവന പൊലീസിന് നല്‍കുന്നത്. രശ്മി കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നല്‍കിയ റിമാന്റ് റിപ്പോര്‍ട്ടിലും ഇതേ കാര്യമാണ് ബിജു രേഖപ്പെടുത്തിയത്.
ശാലു മേനോന്‍ തന്നെയാണ് തന്റെ ഭാര്യയെന്ന് ബിജു ആവര്‍ത്തിച്ചു പറയുന്ന സാഹചര്യത്തില്‍ സോളാര്‍ കേസില്‍ ഇതുവരെയുള്ള അന്വേഷണം പുനപരിശോധിക്കേണ്ടി വരും എന്ന് മാത്രമല്ല, സരിതയുടെ വാദങ്ങള്‍ക്ക് കൂടുതല്‍ ശക്തിലഭിക്കുകയും ചെയ്യുന്നു. സോളാര്‍ കേസില്‍ ശാലുവിനെ ബന്ധമില്ലെന്ന് ബിജുവും, ബിജു തന്നെ ചതിക്കാന്‍ ശ്രമിച്ചതാണെന്നും മാനസികമായോ ശാരീരികമായോ അയാളുമായി ബന്ധമില്ലെന്ന് ശാലുവും പറഞ്ഞിരുന്നു.
അതേസമയം, സോളാര്‍ തട്ടിപ്പിലെ പണം ബിജു നല്‍കിയത് ശാലുവിനാണെന്നും തന്നെ രശ്മിയെ കൊന്നപോലെ കൊല്ലും എന്നും തുടങ്ങിയ സരിതയുടെ മൊഴികള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കുന്നു. ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന നിലയിലാണ് ആദ്യം ശാലുവിന്റെ നേരെ അന്വേഷണം തിരിഞ്ഞതെങ്കിലും പിന്നീട് റാസിഖ് അലി എന്നയാളില്‍ നിന്ന് പണം തട്ടിയതിനൊപ്പവും ശാലുവുണ്ടെന്ന് തെളിഞ്ഞു. അപ്പോഴും ശാലുവും ബിജുവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും വാര്‍ത്തകളുണ്ടായിരുന്നു.












Click it and Unblock the Notifications