ശാലുവിന് പങ്കില്ല, സരിതയെ രക്ഷിക്കാന്‍ നീക്കം;ബിജു

സോളാര്‍ തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ള ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ് ബിജുവിന്റെ പരാതിയില്‍ പറയുന്നത്. സരിതയെ രക്ഷപ്പെടുത്താന്‍ ഇവര്‍ ഇടപെട്ട് ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തന്നെ മാനസിരോഗിയായി ചിത്രീകരിക്കുന്നത്. കേസില്‍ പങ്കുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ഹൈക്കോടതിയില്‍ അറിയിക്കാനും നുണ പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു.
അതേ സമയം തന്നെ സ്‌നേഹിച്ചതിന്റെ പേരില്‍ അറസ്റ്റിലായി ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ നടി ശാലുമേനോന് സോളാറുമായി ബന്ധമില്ലെന്ന് ബിജു ആവര്‍ത്തിക്കുന്നു. ശാലുവിനെതിരെ റാസിഖ് അലി എന്നയാള്‍ നല്‍കിയ പരാതി വ്യാജമാണ്. മാധ്യമങ്ങളോട് സംസാരിക്കാനുള്ള താത്പര്യവും ബിജു മജിസ്‌ട്രേറ്റ് മുമ്പാകെ എഴുതി നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications