തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി: സരിത
കൊല്ലം: ബിജു രാധാകൃഷ്ണന്‍ തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് സോളാര്‍ കേസിലെ വിവാദനായിക സരിത എസ് നായര്‍. ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബിജു തന്നെക്കൊണ്ട് കാര്യങ്ങള്‍ സാധിച്ചെടുത്തത് എന്നും സരിത കോടതിയില്‍ മൊഴി നല്‍കി. തന്നോടുള്ള ബിജുവിന്റെ പെരുമാറ്റം പലപ്പോഴും വളരെ ക്രൂരമായിരുന്നു എന്ന് വെളിപ്പെടുത്തിയ സരിത കോടതിയില്‍ പൊട്ടിക്കരഞ്ഞു.
ആദ്യം തമ്മില്‍ വലിയ സ്‌നേഹമായിരുന്നു. എന്നാല്‍ നിയമപരമായി വിവാഹം ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടതോടെ ബിജു അകന്നുതുടങ്ങി. തന്റെയും രശ്മിയുടെയും നഗ്നചിത്രങ്ങള്‍ ബിജു രാധാകൃഷണന്റെ പക്കലുണ്ട്. രശ്മി മരിച്ചത് ബിജുവിന്റെ അടിയേറ്റാകാനാണ് സാധ്യത. രശ്മിക്ക് മാനസികരോഗമാണ് എന്ന് ബിജു തന്നോട് പറഞ്ഞതായും സരിത കോടതിയില്‍ പറഞ്ഞു.

ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യയായ രശ്മി കൊല്ലപ്പെട്ട കേസില്‍ വിസ്തരിക്കവേയാണ് കൊല്ലം കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രശ്മി വധക്കേസില്‍ സാക്ഷിയായി കോടതിയിലെത്തിയതായിരുന്നു സരിത. കഴിഞ്ഞ ദിവസം ബിജു രാധാകൃഷ്ണന്റെ മകന്‍, അയല്‍ക്കാര്‍ തുടങ്ങിയവരെ കോടതി വിസ്തരിച്ചിരുന്നു. മദ്യം നല്‍കി ബോധരഹിതയാക്കി രശ്മിയെ ബിജു കൊലപ്പെടുത്തിയെന്നാണ് കേസ്.
സരിത എസ് നായര്‍ മന്ത്രിമാരുമായി ബന്ധപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ട് എന്ന് ബിജി രാധാകൃഷ്ണനും അഭിഭാഷകനും പറഞ്ഞിരുന്നു. എന്നാല്‍ തന്നെ ആരും പീഡിപ്പിച്ചിട്ടില്ല എന്നും ബിജു തന്റെ ലോക്കല്‍ ഗാര്‍ഡിയനല്ല എന്നുമാണ് സരിതയുടെ വാദം. വിവാദമായ സോളാര്‍ കേസിലെ മുഖ്യപ്രതികളായ സരിതയും ബിജുവും പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇപ്പോള്‍.












Click it and Unblock the Notifications