ലോറി ഇടിച്ചു, ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു... യുവദമ്പതിമാര്‍ കത്തിയമര്‍ന്നു
കോഴിക്കോട്: ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതിമാര്‍ വെന്ത് മരിച്ചു. കോഴിക്കോട് ദേശീയപാതാ ബൈപ്പാസില്‍ ആണ് അപകടം നടന്നത്.
പാലാഴി മെട്രോ ആശുപത്രിയുടെ അടുത്ത് ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. ബൈക്ക് യാത്രക്കാരായ കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് വട്ടോളി സ്വദേശി മജീഷ്, ഭാര്യ ജിജി എന്നിവരാണ് ദാരുണമായി മരിച്ചത്. മജീഷിന് 29 ഉം ജിജിയ്ക്ക് 24 ഉം ആണ് പ്രായം.

ലോറിയുമായി ഇടിച്ച ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. മജീഷിന്റെ കാല് ബൈക്കിന്റെ ക്രാഷ് ഗാര്‍ഡില്‍ കുടുങ്ങിയിരുന്നു. ഇതോടെ മജീഷ് ബൈക്കിന് മുകളില്‍ കുടുങ്ങി കത്തിയമര്‍ന്നു.
ജിജി ബൈക്കില്‍ നിന്ന് തെറിച്ച് വീണിരുന്നു. മൃതദേഹം ഏറെ നേരത്തിന് ശേഷമാണ് കണ്ടെത്തിയത്. ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയില്‍ ആയിരുന്ന ജിജിയുടെ മൃതദേഹം. തിരിച്ചറിയാന്‍ ആഭരണങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
യമഹയുടെ എസ് ഇസെഡ് ബൈക്ക് ആണ് അപകടത്തില്‍ പെട്ടത്. ജിജിയുടെ വീട് മലപ്പുറം രാമപുരത്ത് ആണ്. രാത്രി വടകരയില്‍ നിന്ന് അങ്ങോട്ട് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. 'നിറപറ'യടെ വിതരണ ലോറിയിലാണ് മജീഷിന്റെ ബൈക്ക് ഇടിച്ചത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications