കൊണ്ടോട്ടിയില്‍ രണ്ട് ബൈക്ക് അപകടങ്ങളിലായി രണ്ട് പേർ മരിച്ചു
മലപ്പുറം: കൊണ്ടോട്ടിയില്‍ രണ്ട് ബൈക്ക് അപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിയും ബൈക്ക് പിക്കപ്പ് വാനിലിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന 51വയസ്സുകാരനുമാണ് മരിച്ചത്.
ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്ഥിയായഎടവണ്ണപ്പാറ ചീടിക്കുഴി മേലെ കുന്നത്തൊടി ബഷീറിന്റെ മകന് മുഹമ്മദ് റിഷാല്‍ (20)ആണ് മരിച്ചത്. ബൈക്കില്‍ കൂടെ സഞ്ചരിച്ചിരുന്ന ആകാശ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വെളളിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം.

മരിച്ച മുഹമ്മദ് റിഷാല്‍ (20)
ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ കിഴിശ്ശേരി മുണ്ടംപറമ്പ് വളവില്‍ മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കിഴിശ്ശേരിയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റിഷാല്‍. മാതാവ്: ജാസ്മിന്. സഹോദരന്: മുഹമ്മദ് റിഷാദ്.ഖബറടക്കം ശനിയാഴ്ച എടവണ്ണപ്പാറ കാമശ്ശേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

മരിച്ച അബ്ദുല്‍ ഹമീദ്(ബിച്ചാപ്പു-51)
ബൈക്ക് പിക്കപ്പ് വാനിലിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുതുപറമ്പ് എഴുനിലത്ത് എടത്തൊടി മുഹമ്മദ് മൊല്ലയുടെ മകന് അബ്ദുല്‍ ഹമീദ്(ബിച്ചാപ്പു-51)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒമാനൂര്‍ ചെത്തുപാലത്തില് വെച്ച് ഹമീദ് സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.തലക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.വ്യാഴാഴ്ച രാത്രിയോടെ മരിച്ചു.മാതാവ്:പാത്തുമ്മ മധുരകുഴി.ഭാര്യ:വലിയ തൊടി ലൈല.മക്കള്‍:ഹമീമ് മാജിദ് (അബുദാബി), മുഹമ്മദ് അര്സമില്, ഇഷാന മിന്ഷിത.മരുമകന്:സാദിക്ക് കുന്നുമ്മല്‍ (ജിദ്ദ).
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications