വടകര ദേശീയപാതയിൽ അപകടത്തില്‍ പരിക്കേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
വടകര; ബൈക്കോടിച്ച യുവാവ് വാഹനമിടിച്ചു മരിച്ചു .ടൗണിൽ ബൈക്കിൽ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു.ചോറോട് നെല്ല്യാങ്കര പൂളക്കണ്ടിപ്പാറയിലെ ഗോവിന്ദപുരം വീട്ടിൽ സേതുമാധവൻ മകന്‍ തുളസിനാഥ് (23) ആണ് മരണപ്പെട്ടത്.ശനിയാഴ്ച്ച വൈകിട്ട് 6.30ന് ദേശീയപാതയിൽ പുതിയ ബസ് സ്റ്റാൻഡ് പരിസത്തു വച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായ തുളസീനാഥ് രാത്രിയോടെ മരിച്ചത്.വണ്ടി ഓടിച്ചയാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വടകര കീർത്തി ടാക്കീസിന് സമീപമുള്ള ഹീറോ ഹോണ്ട സർവീസ് സെന്റർ ജീവനക്കാരനാണ്. മാതാവ് ലളിത. സഹോദരൻ തുഷാർനാഥ്.

ഇതിനിടെ വില്യാപ്പള്ളി അമരാവതിയിലെ പെട്രോള്‍ പമ്പിന് സമീപത്ത് മോട്ടോര്‍ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.കാര്‍ത്തികപ്പള്ളിയിലെ കൊടക്കുന്നുമ്മല്‍ വിപിനാണ്(27) അപകടത്തില്‍ മരിച്ചത്.ഒപ്പം യാത്ര ചെയ്ത സുഹൃത്ത് ജിത്തുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് അപകടം. ഉടന്‍ ആശുപത്രിയില്‍
എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: വത്സല. പിതാവ്: ബാലകൃഷ്ണന്‍.
സഹോദരങ്ങള്‍: ബജിത, വിബിത. പടം; തുളസിനാഥ്












Click it and Unblock the Notifications