ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ മലപ്പുറത്തെ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഒറ്റപ്പാലത്ത് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്കുയാത്രികരും മലപ്പുറത്തുകാരുമായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ചങ്ങരംകുളം പന്താവൂര്‍ ചീനക്കല്‍ പറമ്പില്‍ മുസ്തഫയുടെ മകന്‍ ഫാസില്‍ (19), കക്കിടിപ്പുറം പുളിക്കല്‍ അബ്ദുള്‍സലാമിന്റെ മകന്‍ ഷാനാബാബു (20) എന്നിവരാണ് മരിച്ചത്.

അച്ഛനായും വല്ല്യേട്ടനായും അഭിനയിച്ച് ഫലിപ്പിക്കാന്‍ മമ്മൂട്ടിയ്ക്ക് തന്നെയാണ് കഴിയുക! കാരണം ഇതാണ്!!

ഫാസില്‍ സംഭവ സ്ഥലത്തും ഷാനാബാബു രാത്രി എട്ടുമണിയോടെ കൊളപ്പുള്ളി പി.കെ ദാസ് ആശുപത്രിയിലുമാണ് മരിച്ചത്.ബൈക്കില്‍ കോയമ്പത്തൂരില്‍ പോയി തിരിച്ചു വരികയായിരുന്നു ഇരുവരും. ഇതിനിടയിലാണ് അപകടം. ഷാനാബാബുവിന്റെ മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

ottapalam

ഇന്നലെ രാവിലെ എട്ടിനു ഒറ്റപ്പാലത്തിനടുത്ത് വാണിയംകുളം ആറാണിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിരെ നിന്നു വന്ന മാരുതി സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം.ഫാസില്‍ വളയംകുളം അസബാഹ് കോളജില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ഷാനാബാബു പടിഞ്ഞാറങ്ങാടി സ്വകാര്യ കോളജ് വിദ്യാര്‍ഥിയുമാണ്.

ഫാസിലിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ രാത്രി ഒമ്പതു മണിയോടെ കാളാച്ചാല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. ബുഷ്റയാണ് ഫാസിലിന്റെ മാതാവ്. സഹോദരങ്ങള്‍: ഫായിസ്, ഹസീബ്, ഫസ്ന. ഷാനബാബുവിന്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ഷാന്‍ഷിബ്, ഷാനവാസ്.

English summary
two students from malappuram died in a bikeaccident at ottapalam. malappuram changaramkulam panthavoor resident fasil (19), shanababu (20) were died

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്