ടിക്ടോക്കിലിടാൻ അഭ്യാസപ്രകടനം; നാട്ടുകാർ പറഞ്ഞത് കേട്ടില്ല, 15കാരനടക്കം രണ്ട് പേർ ആശുപത്രിയിൽ!
കൊല്ലം: ടിക്ക്ടോക്കിൽ പോസ്റ്റിടാൻ യുവാക്കളുടെ അഭ്യാസ പ്രകടനം. അവസാനം ചെന്നെത്തിയത് ആശുപത്രിയിൽ. കൊല്ലം പത്താനപുരത്താണ് സംഭവം. ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. പതിനഞ്ച് വയസ്സുകാരനടക്കം രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ടിക്ടോക്കില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി അഭ്യാസങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു അപകടം. മൂന്ന് ബൈക്കുകള്‍ വേഗത്തില്‍ പോകവെ തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു. ആഡംബര ബൈക്ക് 15കാരനും എലിക്കാട്ടൂര്‍ സ്വദേശി ജോണ്‍സണുമാണ് ഓടിച്ചിരുന്നത്. പരിക്കേറ്റ രണ്ട് പേരെയും പുനലൂരിലെ ആശുപത്രിയിൽ എത്തിച്ചു.

എലിക്കാട്ടൂരിനെയും കന്നറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിനു മുകളിലായിരുന്നു വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം. പാലത്തില്‍ അഭ്യാസപ്രകടനം നടത്തരുതെന്ന് നാട്ടുകാര്‍ പലകുറി ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവാക്കള്‍ കാര്യമാക്കിയില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഹെൽമെറ്റ് ധരിച്ചതുകൊണ്ട് മാത്രമാണ് അത്യാഹതം ഒഴിവായതെന്നും നാട്ടുകാർ പറയുന്നു. ബൈക്കിന്റെ മുന്‍ ഭാഗം പൊന്തിച്ച് ഒറ്റട്ടയറില്‍ ഓടിക്കുന്നതിന്റെയും മറ്റും വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications