കൊച്ചിക്കാര്‍ക്കിടയിലും സൗജന്യ ബൈക്ക് ആംബുലന്‍സ് എത്തി
കൊച്ചി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബൈക്ക് ആംബുലന്‍സ് കൊച്ചി നിരത്തിലും ഇറങ്ങി. ആസ്റ്റര്‍ മെഡിസിറ്റിയാണ് വൈദ്യ സഹായവുമായി സൗജന്യ ബൈക്ക് ആംബുലന്‍സ് സേവനവുമായെത്തിയത്. ബൈക്ക് ആംബുലന്‍സുകള്‍ക്ക് വേഗത്തില്‍ അപകടസ്ഥലത്ത് എത്തി പ്രഥമ ചികിത്സ നല്‍കാന്‍ കഴിയും.
ആംബുലന്‍സിന്റെ നിലവിളി ശബ്ദവുമായി നിങ്ങള്‍ക്കൊരു കൈത്താങ്ങായി എത്തുന്നത് ഇനി ഇരുചക്ര വാഹനമായ ബൈക്ക് ആംബുലന്‍സായിരിക്കും. ഫസ്റ്റ് റെസ്‌പോന്‍ഡര്‍ എന്നാണ് ഡോക്ടര്‍മാര്‍ ബൈക്ക് ആംബുലന്‍സിനെ വിശേഷിപ്പിക്കുന്നത്.

ആംബുലന്‍സ് എത്തുന്നതിനുമുന്‍പ് രോഗിക്ക് അടിയന്തര സഹായം ലഭ്യമാക്കുകയാണ് ബൈക്ക് ആംബുലന്‍സിന്റെ ദൗത്യം. പ്രാഥമിക ശുശ്രൂഷ നല്‍കാനാവശ്യമായ എല്ലാ അടിയന്തര സേവനങ്ങളും ബൈക്ക് ആംബുലന്‍സില്‍ ലഭ്യമാണ്.
ഈ ബൈക്ക് ആംബുലന്‍സ് സംവിധാനം കൊച്ചിക്കാര്‍ക്ക് ലഭ്യമാകാന്‍ നിങ്ങളുടെ ഫോണ്‍ എടുത്ത് 155218 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മാത്രം മതി. ഇതിനുമുന്‍പ് ബൈക്ക് ആംബുലന്‍സ് സേവനം കോഴിക്കോടായിരുന്നു ലഭ്യമായിരുന്നത്.












Click it and Unblock the Notifications