• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ വീഡിയോ കണ്ടാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയോ; ബിജെപിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി

cmsvideo
    ബിജെപിക്ക് എതിരെ ബിന്ദു അമ്മിണിയുടെ തുറന്ന കത്ത്

    കോട്ടയം: ശബരിമല ദര്‍ശനം നടത്തിയെന്ന ഒറ്റക്കാരണത്താല്‍ സോഷ്യല്‍ മീഡിയയില്‍ തന്‍റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി ബിന്ദു അമ്മിണി. സംഭവത്തില്‍ സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് തുറന്ന കത്ത് ബിന്ദു അമ്മിണി തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

    10 മുതല്‍ 14 സീറ്റില്‍ വരെ വിജയമുറപ്പ്; 3 സീറ്റുകളില്‍ ഇഞ്ചോടിഞ്ച്, സിപിഎം കണക്ക്കൂട്ടലുകള്‍ ഇങ്ങനെ

    തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സ്ത്രീയുടെ മാനത്തിന് വില പറയുന്ന ഒരു പാർട്ടിയായ് ബി ജെ പി തരം താഴുന്നത് അപമാനമാണെന്നും ആ വീഡിയോ കണ്ട് ഞാൻ കെട്ടിത്തൂങ്ങിച്ചാവുമെന്ന് കരുതിയോ എന്നും ബിജെപിക്കുള്ള ബിന്ദു അമ്മിണി ചോദിക്കുന്നു.. അവരുടെ കത്തിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ....

    ഞാൻ ബിന്ദു അമ്മിണി

    ഞാൻ ബിന്ദു അമ്മിണി

    ബിജെപിയ്ക്ക് ഒരു തുറന്ന കത്ത്

    ഞാൻ ബിന്ദു അമ്മിണി.
    ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച്, നിയമവാഴ്ച അംഗീകരിച്ച്, സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമല ദർശനം നടത്തി എന്ന ഒറ്റക്കാരണത്താൽ എനിക്കെതിരെ അശ്ലീല സൈബർ ആക്രമണം നടത്തുന്നവരാണ് യഥാർത്ഥ ഹിന്ദുക്കൾ എങ്കിൽ ആ ഹിന്ദു മതത്തിൽ ഏതെങ്കിലും തരത്തിൽ ഞാൻ ഉൾപ്പെടുന്നു എങ്കിൽ എനിക്ക് അപമാനം തോന്നുന്നു.

    സംഘ പരിവാറിനെതിരെ പോരാടാൻ

    സംഘ പരിവാറിനെതിരെ പോരാടാൻ

    എന്റെ മനോവീര്യം കെടുത്താൻ നിങ്ങൾ വിചാരിച്ചാൽ നടക്കില്ല. എനിക്കെതിരെ നിങ്ങൾ തൊടുക്കുന്ന വിഷം പുരട്ടിയ അമ്പുകൾ എന്റെ മനോവീര്യം കൂട്ടുകയാണ്. എന്റെ ശക്തി - പോരാട്ട വീര്യം പതിൻമടങ്ങ് വർദ്ധിപ്പിയ്ക്കുകയാണ്. സംഘ പരിവാറിനെതിരെ പോരാടാൻ പ്രാപ്തമാക്കുകയാണ്.

    ബിജെപി

    ബിജെപി

    എന്റെ കൊക്കിൽ ജീവനുള്ളിടത്തോളം സംഘപരിവാറിനെതിരെ ഞാൻ ശക്തമായ് തിരിച്ചടിക്കും. ബിജെപി യുടേയും അനുബന്ധ സംഘടനകളുടെയും അണികളുടെ സംസ്കാര ശൂന്യതയ്ക്ക് കാരണക്കാർ നിങ്ങളാണ് നിങ്ങൾ മാത്രം.

    സ്ത്രീത്വത്തെ അപമാനിച്ചു

    സ്ത്രീത്വത്തെ അപമാനിച്ചു

    നിങ്ങൾ പകർന്നു കൊടുത്ത വർഗ്ഗീയ-ജാതീയ വിഷം ചീറ്റുന്ന അണികൾ സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിയ്ക്കുന്നു.
    ദളിതരെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിയ്ക്കുന്നു. ദളിത് സ്ത്രീകളെ നഗ്നരായ് നടത്തി ആനന്ദിക്കുന്നു.

    വ്യാജ വീഡിയോ

    വ്യാജ വീഡിയോ

    മുസ്ലീം ബാലികമാരെ തെരഞ്ഞു പിടിച്ച് ബലാത്സംഗം ചെയ്യുന്നു. ഇപ്പോൾ എന്റെ മനോവീര്യം കെടുത്താൻ എന്റേത് എന്നു പറഞ്ഞ് മോർഫ് ചെയ്ത് അശ്ലീല - വ്യാജ വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു.

    തെരഞ്ഞെടുപ്പിൽ വിജയിക്കാൻ

    തെരഞ്ഞെടുപ്പിൽ വിജയിക്കാൻ

    തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സ്ത്രീയുടെ മാനത്തിന് വില പറയുന്ന ഒരു പാർട്ടിയായ് ബി ജെ പി തരം താഴുന്നത് അപമാനം നിങ്ങൾ എന്താ വിചാരിച്ചത് ആ വീഡിയോ കണ്ട് ഞാൻ കെട്ടിത്തൂങ്ങിച്ചാവുമെന്നോ .

    പോരാടുക തന്നെ ചെയ്യും

    പോരാടുക തന്നെ ചെയ്യും

    നിങ്ങൾക്ക് തെറ്റി സംഘ പരിവാറിനെതിരായ് ഞാൻ പോരാടുക തന്നെ ചെയ്യും. നിങ്ങൾക്ക് അഭിമാനമുണ്ടെങ്കിൽ നിങ്ങളുടെ അണികളെ സംസ്കാരം പഠിപ്പിയ്ക്കൂ , സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കൂ.

    അവസാന ശ്വാസം വരെ

    അവസാന ശ്വാസം വരെ

    മർദ്ദിതരോട് സഹാനുഭൂതിയോടെ പെരുമാറാൻ പഠിപ്പിയ്ക്കു, മാനവികത പഠിപ്പിയ്ക്കൂ. ഞാൻ പോരാടുക തന്നെ ചെയ്യും. അവസാന ശ്വാസം വരെ.
    എന്ന്
    25.04.19 ബിന്ദു അമ്മിണി.

    തുറന്ന കത്ത്

    ബിന്ദു അമ്മിണി

    lok-sabha-home

    English summary
    bindhu ammini's open letter to bjp

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more