കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്ദു വീണ്ടും ശബരിമലയിലേക്ക്? സുരക്ഷയൊരുക്കാൻ ബുദ്ധിമുട്ടെന്ന് പോലീസ്, പമ്പയിൽ ജാഗ്രത

Google Oneindia Malayalam News

Recommended Video

cmsvideo
ബിന്ദു വീണ്ടും ശബരിമലയിലേക്ക് എത്തുമെന്ന് അഭ്യൂഹം

പത്തനംതിട്ട: കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു വീണ്ടും ശബരിമലയിലേക്ക് എത്തുമെന്ന അഭ്യൂഹം ശക്തമായതിനെ തുടർന്ന് പ്രതിഷേധക്കാർ സന്നിധാനത്ത് സംഘടിച്ചു. ഇതിനെ തുടർന്ന് പോലീസും കനത്ത ജാഗ്രതയിലാണ്. ഇടവമാസ പൂജകൾക്കായാണ് ശബരിമല നട തുറന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സന്നിധാനത്ത് തിരക്ക് കുറവാണ്.

ശബരിമല ദർശനത്തിനായി ഇന്നലെ അർദ്ധരാത്രിയോടെ ബിന്ദു പത്തനംതിട്ടയിൽ എത്തിയെന്നാണ് വിവരം. പെരുമ്പട്ടിയിലെ ബന്ധുവീട്ടിൽ അർദ്ധരാത്രിയോടെയാണ് എത്തിയത്. സുരക്ഷയുടെ ഭാഗമായി ഇവർക്കൊപ്പം രണ്ട് പോലീസുകാർ ഉണ്ടായിരുന്നു. ഇതോടെ നാട്ടുകാരും ശബരിമല കർമ സമിതിയും വിവരം അറിഞ്ഞിരുന്നു.

bindhu

സോഷ്യൽ മീഡിയയിൽ താരമായി വീണ്ടുമൊരു പോളിംഗ് ഉദ്യോഗസ്ഥ; ആരാണ് യോഗേശ്വരി ഗോഗിത്സോഷ്യൽ മീഡിയയിൽ താരമായി വീണ്ടുമൊരു പോളിംഗ് ഉദ്യോഗസ്ഥ; ആരാണ് യോഗേശ്വരി ഗോഗിത്

പോലീസിന്റെ സഹായത്തോടെ ദർശനം നടത്തണമെന്ന് ബിന്ദു ആവശ്യപ്പെട്ടെങ്കിലും ജില്ലാ പോലീസ് ഇത് നിരസിച്ചെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് പുലർച്ചെ തന്നെ ബിന്ദു കോട്ടയത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. ഇവിടെ നിന്നും ശബരിമലയിൽ എത്തിയേക്കുമെന്ന സൂചന ലഭിച്ചതിനാൽ പോലീസും ജാഗ്രതയിലാണ്.

യുവതീ പ്രവേശന വിധി നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണ സന്നിധാനത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടില്ല. ദർശനത്തിനെത്തുന്ന അന്യസംസ്ഥാന ഭക്തരുടെ എണ്ണത്തിലും കുറവുണ്ട്. നിലയ്ക്കലിൽ നിന്ന് കെഎസ്ആർടിസി ബസിൽ വേണം പമ്പയിൽ എത്താൻ. പമ്പയിൽ നിന്നും സന്നിധാനത്തേയ്ക്ക് യാത്ര ആരംഭിക്കുന്നിടത്ത് വനിതാ പോലീസ് പരിശോധന നടത്തുന്നുണ്ട്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിനെ തുടർന്ന് കനത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് കഴിഞ്ഞ ജനുവരി രണ്ടിന് ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Bindhu Ammini to visit Sabarimala again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X