കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ ശബരിമലയിലേക്ക് ഇല്ലെന്ന് ബിന്ദുവും കനക ദുർഗയും; വിധി പുന:പരിശോധിക്കാൻ സാധ്യതയില്ല

Google Oneindia Malayalam News


കണ്ണൂർ: ബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രധാന വിധി ഉറ്റു നോക്കുകയാണ് രാജ്യം. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള 56 ഹർജികളാണ് സുപ്രീം കോടതിക്ക് മുമ്പിലുള്ളത്. വിധി പുന:പരിശോധിക്കാൻ ഉത്തരവിടുമോ അതോ ഹർജികൾ തള്ളിക്കളയുമോ എന്നാണ് ഇനി അറിയേണ്ടത്.

 ശബരിമല; വിധി എന്തായാലും ഒറ്റക്കെട്ടായി അംഗീകരിക്കണം, സിപിഎം വിശ്വാസികൾക്ക് എതിരല്ലെന്ന് അനന്തഗോപൻ! ശബരിമല; വിധി എന്തായാലും ഒറ്റക്കെട്ടായി അംഗീകരിക്കണം, സിപിഎം വിശ്വാസികൾക്ക് എതിരല്ലെന്ന് അനന്തഗോപൻ!

ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് വിധി വന്ന് ഒരു വർഷങ്ങൾ പിന്നിടുമ്പോഴാണ് പുന: പരിശോധനാ ഹർജികളിൽ അന്തിമ തീരുമാനം വരാനിരിക്കുന്നത്. രാജ്യവ്യാപകമായി തന്നെ ഒരുപാട് പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും വഴിതുറന്നതായിരുന്നു ശബരിമല വിധി. സന്നിധാനത്തും പമ്പയിലുമായി നടന്ന വലിയ പ്രതിഷേധങ്ങളെ മറികടന്ന് ബിന്ദു, കനക ദുർഗ എന്നിവരാണ് ആദ്യമായി സന്നിധാനത്ത് എത്തിയത്. ഇക്കുറി ശബരിമലയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇരുവരും.

 ശബരിമല വിധി

ശബരിമല വിധി

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത്. ശബരിമലയിൽ സ്ത്രികളെ വിലക്കുന്നത് തുല്യാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് ശബരിമലയിൽ തൽസ്ഥിതി തുടരണമെന്ന് വിധിയെഴുതിയത്. സുപ്രീം കോടതി വിധി എന്തായാലും അത് പാലിക്കാൻ ബാധ്യസ്ഥതയുണ്ടെന്ന് സർക്കാർ നിലപാടെടുത്തതോടെ കനത്ത പ്രതിഷേധങ്ങൾക്കാണ് കേരളം സാക്ഷിയായത്.

 പ്രതിഷേധങ്ങൾ

പ്രതിഷേധങ്ങൾ

യുവതി പ്രവേശന വിധിയെ അനുകൂലിച്ച് വിധി വന്നതോടെ സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് കേരളം കണ്ടത്. ബിജെപിയും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രത്യക്ഷ സമരത്തിനിറങ്ങി. പമ്പയിലും പരിസരത്തും നാമജപ പ്രതിഷേധങ്ങളുമായി ആളുകൾ തടിച്ചുകൂടി. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയത്. സന്നിധാനത്ത് ദർശനം നടത്താനായി നിരവധി സ്ത്രീകൾ ശ്രമിച്ചെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് തിരിച്ചിറങ്ങുകയായിരുന്നു.

കനക ദുർഗയും ബിന്ദുവും സന്നിധാനത്ത്

കനക ദുർഗയും ബിന്ദുവും സന്നിധാനത്ത്


ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ലക്ഷക്കണക്കിന് സ്ത്രീകളെ അണിനിരത്തി സർക്കാർ വനിതാ മതിൽ സംഘടിപ്പിച്ചു. ജനുവരി രണ്ടിനാണ് ബിന്ദുവും കനകദുർഗയും മല ചവിട്ടുന്നത്. വലിയ പ്രതിഷേധങ്ങൾക്കാണ് ഇത് വഴിതുറന്നത്. വ്യാപകമായ അക്രമങ്ങളാണ് സംസ്ഥാനത്ത് നടന്നത്. സംസ്ഥാന സർക്കാരിൻറെ പിന്തുണയോടെയാണ് സ്ത്രീകൾ പ്രവേശനം നടത്തിയതെന്നായിരുന്നു പ്രതിഷേധക്കാർ ആരോപിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയാണ് കനക ദുര്‍ഗ. ബിന്ദു കോഴിക്കോട് കൊയ്‌ലാണ്ടി സ്വദേശിയാണ്.

ശബരിമലയ്ക്കില്ല

ശബരിമലയ്ക്കില്ല

ഇക്കുറി ശബരിമലയിലേക്കില്ലെന്നാണ് ബിന്ദുവും കനകദുർഗയും പറയുന്നത്. പ്രായേഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെ ഞങ്ങൾ മല കയറിയതോടെ കോടതി വിധി നടപ്പിലായി. ഇനി ഞങ്ങൾ തന്നെ പോകുന്നതിൽ അർദ്ധമില്ല. ഇനി പുതിയ ആളുകൾ വരട്ടെയെന്ന് ബിന്ദു പറഞ്ഞു. കേരള കൗമുദിയോടാണ് ഇരുവരുടെയും പ്രതികരണം.

പുന: പരിശോധനയ്ക്ക് സാധ്യതയില്ല

പുന: പരിശോധനയ്ക്ക് സാധ്യതയില്ല

ശബരിമലവിധി പുന: പരിശോധിക്കാൻ സാധ്യതയില്ലെന്നാണ് ബിന്ദുവും കനകദുർഗയും പറയുന്നത്. ഇത്തവണ ശബരിമലയിൽ പോകാൻ ചിലരൊക്കെ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ സഹായിക്കാൻ നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ എന്ന പേരിൽ ഒരു കൂട്ടായ്മയുണ്ട്. തിരുവോണ സമയത്ത് കേരളത്തിനകത്തും പുറത്തുമുള്ള രണ്ട് സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചതായും ബിന്ദു വ്യക്തമാക്കി. ശബരിമലയിൽ കയറാൻ തയ്യാറായി വരുന്ന സ്ത്രീകൾക്ക് സഹായം ചെയ്യുമെന്നും ഇവർ പറയുന്നു.

English summary
Bindhu and Kanakadurga on Sabarimala review petition verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X