ബിന്ധ്യയുടെ അമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ആലപ്പുഴ: ബ്ലൂ ബ്ലാക്ക് മെയിലിങ് കേസിലെ പ്രതി ബിന്ധ്യ തോമസിന്റെ മാതാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പനച്ചുവട് റെയില്‍വേ ക്രോസിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.
പുന്നപ്ര മുല്ലശ്ശേരി വീട്ടില്‍ മോളി തോമസ് ആണ് മരിച്ചത്. 52 വയസ്സായിരുന്നു.ഒക്ടോബര്‍ 26 ന് രാവിലെയാണ് റെയില്‍വേ പാളത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ജീവനക്കാരാണ് മൃതദേഹം കണ്ടത്. മോളിയുടെ സഹോദരന്റെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് മൃതദേഹം ഉണ്ടായിരുന്നും ഇല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ ഇക്കാര്യത്തില്‍ ഒന്നും പറയാനാകില്ലെന്നാണ് പോലീസ് ഭാഷ്യം.
നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസിലെ പ്രതിയായ ബിന്ധ്യ തോമസ് ഇപ്പോള്‍ കൊല്ലം സബ് ജയിലില്‍ റിമാന്റിലാണ്. ബിന്ധ്യയെ കണ്ട് മടങ്ങുമ്പോള്‍ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പോലീസ് ഭാഷ്യം. എല്ലാ ആഴ്ചയും മോളി ബിന്ധ്യയെ ജയിലിലെത്തി കാണാറുണ്ടെന്നതാണ് ഇതിന് പോലീസ് കണ്ടെത്തുന്ന ന്യായം.
കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ കേസ് ആയിരുന്നു ബിന്ധ്യ തോമസും റുക്സാനയും ഉള്‍പ്പെട്ട ബ്ലൂ ബാക്ക്മെയിലിങ് കേസ്. വന്‍ തോക്കുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications