കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയും ബിന്ധ്യാസും തമ്മില്‍ എന്ത് ബന്ധം... ബിന്ധ്യാസ് പറയുന്നത്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബ്ലാ ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതി ബിന്ധ്യാസ് എന്ന ബിന്ധ്യ തോമസും ധനമന്ത്രി കെഎം മാണിയും തമ്മില്‍ എന്താണ് ബന്ധം? കെഎം മാണിക്കെതിരെ ബാര്‍ കോഴ വിവാദം തുറന്ന് വിട്ട ബിജു രമേശിനെ കാണാന്‍ എന്തിനാണ് ബിന്ധ്യാസ് ശ്രമിച്ചത്... ചോദ്യങ്ങള്‍ ഒരുപാടാണ്.

KM Mani

മാണിക്കെതിരെ തെളിവുകള്‍ നല്‍കാന്‍ വേണ്ടിയാണ് ബിജു രമേശിനെ കാണാന്‍ പോയതെന്നാണ് ബിന്ധ്യാസിന്റെ വാദം. കേരള കൗമുദി ഫ്‌ലാഷ് ആണ് ബിന്ധ്യാസിനെ ഉദ്ധരിച്ച് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

Bindhyas Thoams

കെഎം മാണി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ബിനാമികളെ ഉപയോഗിച്ച് കോടികളുടെ ബിസിനസ് ചെയ്യുന്നുണ്ടെന്നാണ് ബിന്ധ്യാസിന്റെ ആരോപണം. മാണിയുടെ ബിനാമികളുമായി താന്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ബിന്ധ്യാസ് പറയുന്നു. ഈ ബന്ധം ഉലഞ്ഞപ്പോഴാണ് തന്നെ ബ്ലാക്ക്‌മെയിലിംഗ് കേസില്‍ കുടുക്കിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

Bindhyas New

തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടന്ന ഒരു ഇടപാടില്‍ കെഎം മാണി നേരിട്ട് പങ്കെടുത്തതായും ഇവര്‍ ആരോപിക്കുന്നു. കൂടെ വേറേയും ചില രാഷ്ട്രീയ നേതാക്കള്‍ ഉണ്ടായിരുന്നത്രെ. കെഎം മാണിയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിനെ കുറിച്ച് ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും അറിയാമെന്നാണ് ബിന്ധ്യാസ് പറയുന്നത്.

Bindhya and Ruksana

മൂന്നാര്‍, കൊടൈക്കനാല്‍, ഊട്ടി എന്നിവിടങ്ങളില്‍ മാണിക്ക് വേണ്ടി ബിനാമികള്‍ സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിയിട്ടുണ്ട്. ഗള്‍ഫിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇവര്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ബിന്ധ്യാസ് ആരോപിക്കുന്നു.

ബിന്ധ്യാസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നതല്ലാതെ തെളിവുകള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടി നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണോ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സംശയിക്കപ്പെടുന്നുണ്ട്.

English summary
Bindhyas raises allegation against KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X