കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക്ക് മെയിലിംഗ് കേസ് പ്രതി വീട്ടിലെത്തി; അപകീര്‍ത്തിപ്പെടുത്താനെന്ന് ബിജു രമേശ്

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിനെ പിടിച്ചുലച്ച ബാര്‍ കോഴ ആരോപണം പുറത്തുവിട്ട ബിജു രമേശിന്റെ വീട്ടില്‍ ബ്ലാക്ക്‌മെയിലിംഗ് കേസ് പ്രതി ബിന്ധ്യാസ് തോമസ് എത്തി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് മാധ്യമങ്ങളെ അറിയിച്ച് ബിന്ധ്യാസ് ബിജുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. വീടിനുള്ളില്‍ കയറിയ ബിന്ധ്യാസ് അല്‍പസമയത്തിനുള്ളില്‍ തന്നെ മടങ്ങി.

ബിജുവിനെ സന്ദര്‍ശിച്ചകാര്യം അദ്ദേഹംതന്നെ പറയുമെന്ന് ബിന്ധ്യാസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, വിവാദ കേസിലെ പ്രതിയാണ് വീട്ടിലെത്തിയതെന്ന് അറിഞ്ഞതോടെ അവരെ മടക്കി അയച്ചെന്ന് ബിജു മാധ്യമങ്ങളെ അറിയിച്ചു. കാണണമെന്ന് പറഞ്ഞ് അവര്‍ തനിക്ക് എസ്എംഎസ് അയച്ചിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിത്. പിസി ജോര്‍ജാണ് ഇതിത് പിന്നിലെന്ന് സംശയിക്കുന്നതായും ബിജു രമേശ് പറഞ്ഞു.

Bindyas_Biju Ramesh

ഡ്രൈവര്‍ വന്ന പറഞ്ഞപ്പോഴാണ് ബിന്ധ്യാസ് വീട്ടിലെത്തിയത് അറിഞ്ഞത്. ഉടന്‍ തന്നെ അവരെ പറഞ്ഞുവിടുകയും ചെയ്‌തെന്ന് ബിജു വ്യക്തമാക്കി. യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിഞ്ഞിരിക്കെ മാധ്യമങ്ങളെയും കൂട്ടി ബിന്ധ്യാസ് ബിജു രമേശിന്റെ വീട്ടിലെത്തിയത് ദുരൂഹമാണ്. ബ്ലാക് മെയില്‍ ചെയ്യുകയോ ബിജുവിനെ മോശമായി ചിത്രീകരിക്കുകയോ ആവാം അവരുടെ ഉദ്ദേശമെന്നാണ് സൂചന.

പ്രമുഖരായ രാഷ്ട്രീയ സിനിമാ പ്രവര്‍ത്തകരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം അവ ഒളി ക്യാമറവെച്ച് ചിത്രീകരിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ പോലീസ് പിടികൂടിയ പ്രതിയാണ് ബിന്ധ്യാസ്. ഇവര്‍ അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

English summary
blue Black mail case accussed bindhyas thomas visits biju ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X