കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ശബരിമലയില്‍ എത്തിച്ച് തിരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; വെളിപ്പെടുത്തലുമായി ബിന്ദു അമ്മിണി

Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയില്‍ പോയത് സംഘപരിവാറിന്റെ അഴിഞ്ഞാട്ടം കണ്ട് സ്ത്രീകളുടെ ആത്മഭിമാനം സംരക്ഷിക്കാനാണെന്ന് ബിന്ദു അമ്മിണി. ശബരിമലയില്‍ പോയതില്‍ പശ്ചാത്താപമില്ല . പോകാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇനി പോകാന്‍ ആഗ്രഹമില്ലെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. കോഴിക്കോ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിന്ദു അമ്മിണി. തിരഞ്ഞെടുപ്പ് അടക്കുന്നതിന് പിന്നാലെ ചില വെളിപ്പെടുത്തലും ബിന്ദു അമ്മിണി നടത്തുന്നുണ്ട്. വിശദാംശങ്ങളിലേക്ക്. . .

മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി ആരാണെന്ന് ജനങ്ങള്‍ക്കറിയണം; ശക്തമായ അന്വേഷണം വേണമെന്ന് എംടി രമേശ്മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി ആരാണെന്ന് ജനങ്ങള്‍ക്കറിയണം; ശക്തമായ അന്വേഷണം വേണമെന്ന് എംടി രമേശ്

നിയമത്തിന്റെ പശ്ചാത്തലത്തില്‍

നിയമത്തിന്റെ പശ്ചാത്തലത്തില്‍

സുപ്രീം കോടതി നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയില്‍ പോയത്. ഹിന്ദുത്വത്തിന്റെ പേരില്‍ സംഘപരിവാര്‍ തെരുവില്‍ ആക്രമം അഴിച്ചുവിട്ടപ്പോള്‍ ശബരിമല ദര്‍ശനം നടത്തേണ്ടത് അനുവാര്യമാണെന്ന് തോന്നി. ശബരിമലയില്‍ എത്തിയത് മുതല്‍ സംഘപരിവാര്‍ നികന്തരം വേട്ടയാടുകയാണെന്ന് ബിന്ദു അമ്മിണി പറയുന്നു.

പൊലീസ് നടപടി എടുക്കുന്നില്ല

പൊലീസ് നടപടി എടുക്കുന്നില്ല

തനിക്കെതിരെ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ബിന്ദു അമ്മിണി ആരോപിക്കുന്നു. സോഷ്യല്‍ മീഡിയ വഴിയും ഫോണിലൂടെയും വധഭീഷണി വരുന്നുണ്ട്. കൂടാതെ തന്റെതെന്ന പേരില്‍ ചിലര്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.

പ്രതികളെ സംരക്ഷിക്കുന്നു

പ്രതികളെ സംരക്ഷിക്കുന്നു

പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. തനിക്കെതിരെ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആംരംഭിക്കുമെന്നും ബിന്ദു അമ്മിണി പറയുന്നു.

രാഷ്ട്രീയ ആയുധമാക്കുന്നു

രാഷ്ട്രീയ ആയുധമാക്കുന്നു

ചിലര്‍ തന്നെ തെറിവിളിച്ചും പ്രകോപിപ്പിച്ചും വീണ്ടും ശബരിമലയില്‍ എത്തിക്കാനും തിരഞ്ഞെടുപ്പില്‍ ആയുധമാക്കാനും ശ്രമിക്കുകയാണെന്നും ബിന്ദു അമ്മിണി പറയുന്നു. ദിലീപ് വേണുഗോപാല്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കഴിഞ്ഞ ദി്വസം ഫോണില്‍ വിളിച്ച് വധഭീഷണിയുയര്‍ത്തി. ആസിഡ് ഒഴിച്ച് കത്തിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് ബിന്ദു അമ്മിണി പറയുന്നു.

രജനികാന്തിന്റെ വന്‍ പ്രഖ്യാപനം; ഫാന്‍സ് യോഗം വിളിച്ചു, സസൂക്ഷ്മം നിരീക്ഷിച്ച് തമഴ്‌നാടും ദില്ലിയുംരജനികാന്തിന്റെ വന്‍ പ്രഖ്യാപനം; ഫാന്‍സ് യോഗം വിളിച്ചു, സസൂക്ഷ്മം നിരീക്ഷിച്ച് തമഴ്‌നാടും ദില്ലിയും

തുറന്ന മനസോടെയാണ് കർഷകരെ ചർച്ചയ്ക്ക് വിളിക്കേണ്ടത്; അമിത് ഷായുടെ ചർച്ചാ വാഗ്ദാനം തള്ളി കർഷകർതുറന്ന മനസോടെയാണ് കർഷകരെ ചർച്ചയ്ക്ക് വിളിക്കേണ്ടത്; അമിത് ഷായുടെ ചർച്ചാ വാഗ്ദാനം തള്ളി കർഷകർ

 ജമ്മു കാശ്മീരിൽ ബിജെപി വിയർക്കും; ഗുപ്കർ സഖ്യം മാത്രമല്ല, വെല്ലുവിളിയായി ഈ പാർട്ടികളും ജമ്മു കാശ്മീരിൽ ബിജെപി വിയർക്കും; ഗുപ്കർ സഖ്യം മാത്രമല്ല, വെല്ലുവിളിയായി ഈ പാർട്ടികളും

ഹൈദരാബാദിന്റെ പേര് മാറ്റം; യോഗിക്ക് ചുട്ട മറുപടിയുമായി ഒവൈസി, ഇനി ട്രംപ് കൂടി എത്താനുണ്ട്ഹൈദരാബാദിന്റെ പേര് മാറ്റം; യോഗിക്ക് ചുട്ട മറുപടിയുമായി ഒവൈസി, ഇനി ട്രംപ് കൂടി എത്താനുണ്ട്

Recommended Video

cmsvideo
കനകദുര്‍ഗ മല കയറിയത് അയ്യപ്പന് ഇഷ്ടമായില്ലെന്ന് സംഘികള്‍ | Oneindia Malayalam

English summary
Bindu Ammini Says, police are not taking any action against those who threaten her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X