കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്ദു അമ്മിണി വീണ്ടും ശബരിമലയിലേക്ക്... ജനുവരി രണ്ടിന് ശബരിമല ദര്‍ശനം നടത്തും!

Google Oneindia Malayalam News

കൊച്ചി: ജനുവരി രണ്ടിന് വീണ്ടും ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞവർഷം ജനുവരി രണ്ടിന് പുലർച്ചെയായിരുന്നു ബിന്ദു അമ്മിണിയും കനക ദുർഗയും ദര്ഡ‍ശനം നടത്തിയത്. ഇതിന്റെ വാർഷിക ദിനത്തിൽ തന്നെ വീണ്ടും ശബരിമല ദർശനം നടത്താൻ ഒരുങ്ങുകയണ് ബിന്ദു അമ്മിണി.

പോലീസില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്‌കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി ചൊവ്വാഴ്ച എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയടക്കമുള്ളവര്‍ക്കൊപ്പം ബിന്ദു അമ്മിണിയുമുണ്ടായിരുന്നു. കമ്മിഷണറുടെ ഓഫീസിനു പുറത്തുവെച്ച് ബിന്ദു അമ്മിണി മുശളകുപൊടി ആക്രമണത്തിന് ഇരയാകുകയും ചെയ്തിരുന്നു.

ബിന്ദു അമ്മിണിക്കെതിരെ ആക്രമണം

ബിന്ദു അമ്മിണിക്കെതിരെ ആക്രമണം

ബിന്ദു അമ്മിണിയുടം മുഖത്ത് മുളകുലായനി സ്പ്രേചെയ്ത അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ശ്രീനാഥ് പദ്മനാഭനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്നാകും ജനുവരി രണ്ടിന് ശബരിമല ദര്‍ശനം നടത്തുക. നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത്.

ആ വാദം തെറ്റ്

ആ വാദം തെറ്റ്

മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താന്‍ ചൊവ്വാഴ്ച ദര്‍ശനത്തിന് വന്നതെന്ന വാദങ്ങള്‍ ബിന്ദു അമ്മിണി തള്ളി. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസില്‍ പോയതെന്നും അവര്‍ വ്യക്തമാക്കി. ബിജെപി നേതാക്കളാണ് ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

ഒരോരുത്തർക്കായി സംരക്ഷണം നൽകാൻ സാധിക്കില്ല

ഒരോരുത്തർക്കായി സംരക്ഷണം നൽകാൻ സാധിക്കില്ല

അതേസമയം യുവതികൾക്ക് ശബരിമലയിൽ പോകാമെന്നും പക്ഷേ സംരക്ഷണം നൽകില്ലെന്നുമാണ് പോലീസ് നിലപാട്. സംവിധാനങ്ങളുടെ അപര്യാപ്തത കാരണമാണ് വ്യക്തികൾക്ക് സുരക്ഷ ഒരുക്കാൻ സാധിക്കാത്തതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എരുമേലിയിൽ നിന്ന് ശബരിമലയിലേക്ക് നൂറു കണക്കിന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അവർ ഇടപെടും. ഓരോരുത്തർക്കായി സംരക്ഷണം നൽകാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

പ്രതികരിക്കാനില്ലെന്ന് ഡിജിപി

പ്രതികരിക്കാനില്ലെന്ന് ഡിജിപി

ശബരിമലയിൽ സന്ദർശനം നടത്താൻ കൊച്ചിയിലെത്തിയ തൃപ്തി ദേശായിയും സംഘവും തിരിച്ച് പോയതിന് ശേഷമാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരിക്കുന്നത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ പ്രതികരണത്തിനില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയത്.

മുളക് സ്പ്രേ കണ്ടെത്താൻ സാധിച്ചില്ല

മുളക് സ്പ്രേ കണ്ടെത്താൻ സാധിച്ചില്ല


അതേസമയം ഹിന്ദു അമ്മിണിയെ കമ്മീഷണർ ഓഫീസിന്റെ മുന്നിൽവെച്ച് ആക്രമിച്ച സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ മുളക് സ്പ്രേ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഇത് ഉപയോഗ ശേഷം എറിഞ്ഞുകളഞ്ഞെന്നാണ് ശ്രീനാഥ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇയാളുടെ കൈവശമുണ്ടായിരുന്നത് മുളക് സ്പ്രേ തനന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

English summary
Bindu Ammini says, she will visist Sabarimala on January 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X