മകളെ അഫ്ഗാനിസ്താനിൽ നിന്ന് തിരിച്ചെത്തിക്കണം: നിമിഷ ഫാത്തിമയുടെ അമ്മ ഹൈക്കോടതിയിൽ
കൊച്ചി: അഫ്ഗാനിസ്ഥാന്‍ ജയിലില്‍ തടവിലുള്ള നിമിഷ ഫാത്തിമയെയും മകനെയും നാട്ടിലെത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഹൈക്കോടതിയിലാണ് നിമിഷയുടെ അമ്മ ബിന്ദുവാണ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. ഐസിസ് കേസുകളുമായി ബന്ധപ്പെട്ട് ജയിലുകളിൽ കഴിയുന്നവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കാൻ അഫ്ഗാൻ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി മലയാളിയായ നിമിഷയടക്കം നാലുപേരെ ഏറ്റുവാങ്ങുന്നതിനായി അഫ്ഗാന്‍ ഭരണകൂടം ഇന്ത്യയിൽ നിന്ന് അനുമതി തേടിയിരുന്നു. അതേ സമയം അഫ്ഗാന്‍ ജയിലുകളില്‍ കഴിയുന്ന വനിതകളെ തിരിച്ചെത്തിയ്ക്കുന്നതുമായി ബന്ധപ്പെട്ട ആലോചനയില്ലെന്ന് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് സുരക്ഷാ ഏജൻസികളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവരിൽ പലരും ചാവേർ ആക്രമണത്തിൽ പരിശീലനം ലഭിച്ചവരാണെന്നാണ് സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നത്. നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ളവരെ തിരിച്ചെത്തിക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എന്നാൽ ആശയക്കുഴപ്പങ്ങളുള്ളതിനാൽ പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.

നാട്ടിലേക്ക് മടങ്ങാൻ നിമിഷ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ശബ്ദരേഖ നേരത്തെ റോ ഉദ്യോഗസ്ഥർ പുറത്തുവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുന്നതിനായി ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നാണ് നിമിഷയുടെ അമ്മ നൽകുന്ന വിവരം. ഇതിനൊപ്പം തന്നെ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മകളെ നാട്ടിലെത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിമിഷ കോടതിയെ സമീപിച്ചിട്ടുള്ളത്. അഫ്ഗാനിസ്താനിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയാൽ നിയമാനുസൃതമായ വിചാരണയും ശിക്ഷയും നേരിടാമെന്നും അമ്മ സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്.












Click it and Unblock the Notifications