കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീ ശരീരത്തെ കച്ചവട വസ്തുവാക്കുന്നുവെന്ന് ബിന്ദു കൃഷ്ണ

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ന്യൂജനറേഷന്‍ സിനിമകള്‍ക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ പൊട്ടിപുറപ്പെടുകയാണ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയും ന്യൂ ജനറേഷന്‍ വിരോധിയാണ്. ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീവിരുദ്ധമാണെന്ന സെന്‍കുമാറിന്റെ അഭിപ്രായത്തെ പിന്തുണച്ചാണ് ബിന്ദു കൃഷ്ണ രംഗത്തെത്തിയത്.

ന്യൂ ജനറേഷന്‍ സിനികള്‍ സ്ത്രീ ശരീരത്തെ കച്ചവട വസ്തുവാക്കുന്നുവെന്നാണ് ബിന്ദു കൃഷ്ണ പറഞ്ഞത്. ഇത്തരം സിനിമകളെ ബിന്ദു കൃഷ്ണയും പ്രോത്സാഹിപ്പിക്കുന്നില്ല. ഇപ്പോള്‍ ഇറങ്ങുന്ന ഇത്തരം സിനിമകളിലെല്ലാം സ്ത്രീകളെ മോശമാക്കിയാണ് ചിത്രീകരിക്കുന്നത്. ഇത്തരം അഭിപ്രായത്തോട് താനും യോജിക്കുന്നതായി അവര്‍ പറഞ്ഞു.

bindu-krishna

സ്ത്രീകള്‍ എങ്ങനെയാണ് ഇത്തരം സിനിമകളെ സഹിക്കുന്നതെന്നാണ് ഡിജിപി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം ചോദിച്ചത്. മദ്യത്തിനും ലഹരിക്കും പ്രോത്സാഹനം ചെയ്യുകയാണ് ന്യൂജനറേഷന്‍ സിനിമകള്‍. ഇത്തരം സിനിമകള്‍ക്ക് കുമിളകളുടെ ആയുസ് മാത്രമാണെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

English summary
mahila congress president bindu krishna against new generation films
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X