ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളെപ്പറ്റി ഇങ്ങനെ പറയാമോ, അതും ഐജി?
തിരുവനന്തപുരം: കോന്നി പെണ്‍കുട്ടികളുടെ മരണത്തെപ്പറ്റി ഐജി മനോജ് എബ്രഹാം നടത്തിയ പ്രസ്താവനയ്‌ക്കെതിര മഹിള കോണ്‍ഗ്രസ് രംഗത്ത്. പെണ്‍കുട്ടികളുടെ മരണത്തിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തും മുന്‍പ് ഐജി നടത്തയ പ്രസ്താവനയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ.
സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന ഐജിയുടെ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവന ഏത് സാഹചര്യത്തിലുള്ളതാണെന്ന് അന്വേഷിയ്ക്കണമെന്ന് ആഭ്യന്തരമന്ത്രിയോടും എഡിജിപി ബി സന്ധ്യയോടും ഉമാമെഹ്‌റ സംഘത്തോടും ആവശ്യപ്പെടുമെന്നും ബിന്ദു കൃഷ്ണ...

ഐജിയ്‌ക്കെതിരെ
കോന്നി പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഐജി മനോജ് എബ്രഹാം നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മഹിള കോണ്‍ഗ്രസ് രംഗത്ത്

അന്വേഷിയ്ക്കണം
ദാരിദ്ര്യമല്ല പെണ്‍കുട്ടികളുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നിരിയ്‌ക്കേ ഐജി നടത്തിയ പ്രസ്താവന ഏത് സാഹചര്യത്തിലുള്ളതാണെന്ന് അന്വേഷിയ്ക്കണമെന്നും ബിന്ദു കൃഷ്ണ

സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയ ദുരുപയോഗത്തില്‍ സംസ്ഥാനത്ത് ഒട്ടേറെ ജീവനുകള്‍ തകരുന്നതിനാല്‍ സംസ്ഥാനത്തെ സൈബര്‍ നിയമം അടിമുടി പരിഷ്‌കരിയ്ക്കണമെന്നും ബിന്ദു കൃഷ്ണ

മൂന്ന് പേര്‍
കോന്നിയില്‍ നിന്നും കാണാതായ മൂന്ന് പഌസ്ടു വിദ്യാര്‍ഥിനികളില്‍ രണ്ട് പേരെ പാലക്കാട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നാമത്തെ പെണ്‍കുട്ടി ചികിത്സയിലാണ്












Click it and Unblock the Notifications