Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്ദുവിന്റെ മൈക്ക് ഓഫാക്കിയ എസ്‌ഐക്ക് സ്ഥലംമാറ്റം

മാനന്തവാടി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ നയിച്ച സ്ത്രീ മുന്നേറ്റ യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ മൈക്ക് ഓഫ് ചെയ്ത എസ്‌ഐക്ക് സ്ഥലം മാറ്റം. മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ ബിന്ദു സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്ത എസ് ഐ ഷൈജുവിനാണ് സ്ഥലംമാറ്റം കിട്ടിയത്. മൈക്ക് ഓഫാക്കിയപ്പോള്‍ തന്നെ പൊതുവേദിയില്‍ തൊപ്പി തെറിപ്പിക്കുമെന്ന് ബിന്ദു ഭീഷണിപ്പെടുത്തിയിരുന്നു. അത് ഫലിച്ചു.

ഈ മാസം അഞ്ചിന് മാനന്തവാടി ആര്‍ഡിഒ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിലാണ് സംഭവം. പോലീസ് അനുമതി നല്‍കിയ സമയപരിധിക്ക് ശേഷവും ഉച്ചഭാഷിണി ഉപയോഗിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മൈക്ക് ഓഫ് ചെയ്യാന്‍ എസ്‌ഐ നിര്‍ദേശിച്ചു. കോടതി പരിസരത്ത് ആയതുകൊണ്ടാണ് എസ് ഐ മൈക്ക് ഓഫ് ചെയ്തത്. ഇതിനെ തുടര്‍ന്ന് പൊലീസിനെ ബിന്ദു രൂക്ഷമായി ശകാരിച്ചിരുന്നു.

Bindhu Krishna

പിണറായി വിജയന്റെ കേരള രക്ഷാ മാര്‍ച്ച് വരുമ്പോള്‍ ഇതുവപോല െൈമക്ക് ഓഫ് ചെയ്തില്ലെങ്കില്‍ തൊപ്പി തെറിപ്പിക്കുമെന്ന് ബിന്ദു ഭീഷണിയും മുഴക്കി. കേരളത്തിലെ സ്ത്രീകളോട് എന്തും ചെയ്യാം എന്ന വിചാരം ചില പൊലീസുകാര്‍ക്കുണ്ട്. ഇത് മനസ്സില്‍ വച്ചാല്‍ മതി. കോടിയേരിയുടെ പ്രേതം ചില പൊലീസുകാരില്‍ നിന്ന് ഇപ്പോഴും വിട്ടു പോയിട്ടില്ലെന്നും അവര്‍ ആക്ഷേപിച്ചു.

സംഭവത്തെ തുടര്‍ന്ന് ഔദ്യോഗീക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഏതായാലും ഇപ്പോള്‍ ഫലിച്ചത് ബിന്ദുവിന്റെ ഭീഷണി തന്നെയാണ.് കല്‍പ്പറ്റയിലേക്കാണ് എസ് ഐയെ സ്ഥലം മാറ്റിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+