വിഎസ് ബുദ്ധിയില്ലാത്ത കഴുതയെന്ന് ബിന്ദു കൃഷ്ണ, പിണറായി കടിച്ചുകീറുന്ന സിംഹം!!!
കൊല്ലം: വിഎസ് അച്യുതാനന്ദനെ ബുദ്ധിയില്ലാത്ത കഴുതയെന്ന് വിളിച്ച് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ രംഗത്ത്. വിഎസ് അച്യുതാനന്ദനെ മാത്രമല്ല, പിണറായി വിജയനേയും കടന്നാക്രമിയ്ക്കുന്നുണ്ട് ബിന്ദു കൃഷ്ണ.
നിലമേലില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു ബിന്ദു കൃഷ്ണയുടെ വിവാദ പ്രസംഗം. വിഎസ് ബുദ്ധിയില്ലാത്ത കഴുതയാണ്. ബുദ്ധിയില്ലാത്ത കഴുതയെ മുഖ്യമന്ത്രിയാക്കണോ എന്നാണ് അടുത്ത ചോദ്യം.
വിഎസിനെ കഴുതയെന്ന് വിളിച്ച ബിന്ദു കൃഷ്ണ, പിണറായി വിജയനെ വിളിച്ചത് സിംഹം എന്നാണ്. എന്നാല്‍ അതൊരിയ്ക്കലും ഒരു പ്രശംസ ആയിരുന്നില്ല. എന്തൊക്കെയാണ് ബിന്ദു കൃഷ്ണ പറഞ്ഞത്?

സുധാകരന്റെ പരാമര്‍ശം
നാറ് സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിനേക്കാള്‍ നല്ലതാണ് നൂറ് കഴുതകളെ ഒരു സിംഹം നയിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരന് പറഞ്ഞത്. സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിയ്ക്കും എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോഴായിരുന്നു ഈ പമാര്‍ശം.

ബിന്ദുകൃഷ്ണ ഏറ്റുപിടിച്ചു
കഴുത എന്നും സിംഹം എന്നും ജി സുധാകരന് പറഞ്ഞെങ്കിലും അത് ആരെയാണ് ഉദ്ദേശിച്ചത് എന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. എന്നാല്‍ ബിന്ദു കൃഷ്ണ വിഎസിനെ കഴുതയും പിണറായിയെ സിംഹവും ആക്കി.

വിഎസ് ബുദ്ധിയില്ലാത്ത കഴുത
വന്ദ്യവയോധികനായ വിഎസ് എന്ന് പറഞ്ഞാണ് തുടങ്ങിയതെങ്കിലും പിന്നീട് ജു സുധാകരന്റെ പരാമര്‍ശത്തെ പിന്‍പറ്റി വാക്ക് മാറ്റി. ബുദ്ധിയില്ലാത്ത കഴുത എന്നാണ് പറഞ്ഞത്.

കഴുതയെ മുഖ്യമന്ത്രിയാക്കണോ?
കഴുതയ്ക്ക് ബുദ്ധിയില്ല. ബുദ്ധിയില്ലാത്ത കഴുതയെ മുഖ്യമന്ത്രിയായി കേരളം തിരഞ്ഞെടുക്കുമോ എന്നാണ് ബിന്ദു കൃഷ്ണ ചോദിയ്ക്കുന്നത്.

പിണറായി സിംഹം
പിണറായിയെ സിംഹം എന്നാണ് വിശേഷിപ്പിയ്ക്കുന്നത്. കൂടെ നില്‍ക്കുന്നവരെ പോലും കടിച്ചുകീറി കൊല്ലുന്ന സിംഹം എന്നാണ് പിണറായിയെ കുറിച്ച് ബിന്ദു കൃഷ്ണ പറഞ്ഞത്.

ഞാനൊന്നും ഉദ്ദേശിച്ചിട്ടില്ലേ...
മാധ്യമങ്ങള്‍ പറയുന്നതുപോലെ ഒന്നും താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ബിന്ദു കൃഷ്ണ പ്രതികരിച്ചത്. ജി സുധാകരന് പറഞ്ഞ കാര്യം ഉദാഹരിയ്ക്കുകമാത്രമാണ് ചെയ്തതെന്നും ബിന്ദു കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനേട് പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications