ബിന്ദു കൃഷ്ണക്ക് വേണ്ടി സ്കൂളില്‍ മകന്റെ പ്രചാരണം
ആറ്റിങ്ങല്‍: സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ വോട്ട് അഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റുണ്ടോ...? അതും സ്വന്തം മകനാണെങ്കിലോ... ഒരു പ്രശ്നവും ഇല്ല അല്ലേ...
ആറ്റിങ്ങലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃൃഷ്ണക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് രംഗത്ത് വന്നത് സ്വന്തം മകനാണ്. മൂന്നാം ക്ലാസ്സുകാരനായ മകന് ശ്രീകൃഷ്ണ. അതും സ്വന്തം സ്കൂളില്‍...

കുട്ടികള്‍ക്ക് എന്തായാലും വോട്ടില്ല. പക്ഷേ രക്ഷിതാക്കള്‍ക്ക് വോട്ടുണ്ടല്ലോ. അച്ഛനോടും അമ്മയോടും ഒക്കെ തന്റെ അമ്മക്ക് തന്നെ വോട്ട് ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്ന നോട്ടീസ് ആണ് പുറത്തിറക്കിയത്. മധ്യവേനലവധിക്ക് സ്കൂള്‍ അടക്കുന്നതിന് മുമ്പായിരുന്നു ശ്രീകൃഷ്ണയുടെ പേരില്‍ അച്ചടിച്ച നോട്ടീസ് വിതരണം ചെയ്തത്.
തിരുവനന്തപുരം മംഗലപുരത്തെ ബ്ലൂമൗണ്ട് പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രീകൃഷ്ണ. ബിന്ദു കൃഷ്ണയാണെങ്കില്‍ സ്കൂളിലെ പിടിഎ പ്രസിഡഡന്റും. രണ്ട് പേരുടേയും ഫോട്ടോയൊക്കെ വച്ചിട്ടുള്ള നോട്ടീസ് ആണ് അച്ചടിച്ച് വിതരണം ചെയ്തത്.
'പ്രിയപ്പെട്ട ഹരീഷ്, ഗൗതം, ദേവി, അംബിനാഥ്, ആദിത്യന്, പ്രമോദ്, ആര്യ,... മറ്റ് കൂട്ടുകാരേ...'എന്ന് സംബോധന ചെയ്താണ് കത്ത് തുടങ്ങുന്നത്. അവധിക്കാലം അടിച്ച് പൊളിക്കുമ്പോള്‍ പ്രധാനപ്പെട്ട ഒരു സംഭവം നടക്കുന്നുണ്ട. അത് തിരഞ്ഞെടുപ്പാണ്. അച്ഛനോടും അമ്മയോടും മറ്റുള്ളവരോടും ബിന്ദു കൃഷ്ണക്ക് വോട്ട് ചെയ്യാന്‍ പറയണം.
'' അവധിക്കാലം കഴിഞ്ഞുവരുമ്പോള്‍ ഞാന്‍ അമ്മയോടൊപ്പം മിഠായികളുമായെത്താം' എന്ന വാഗ്ദാനവുമായാണ് ശ്രീകൃഷ്ണയുടെ നോട്ടീസ് അവസാനിപ്പിക്കുന്നത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications