Get Updates
Get notified of breaking news, exclusive insights, and must-see stories!

സായ് കുമാറും ബിന്ദു പണിക്കറും പറയുന്നു, വേദന തിന്നത് 6 വർഷത്തോളം, ഒരേ രോഗം, ഒടുവിൽ...

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളാണ് സായ് കുമാറും ഭാര്യയും നടിയുമായ ബിന്ദു പണിക്കറും. ഇരുവരും ഇപ്പോഴും സിനിമകളിൽ സജീവമാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് നടക്കാൻ ഏറെ ബുദ്ധിമുട്ടുന്ന സായ് കുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്കാണ് വഴിവെച്ചത്. ബിന്ദു പണിക്കറിന്റെ കൈപിടിച്ച് വളരെ പതുക്കെ നടക്കുന്നതായിരുന്നു വീഡിയോ. സായ് കുമാറിന് ഇത്ര പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നായി ഇതോടെ ആരാധകർ. എന്തെങ്കിലും ഗുരുതര അസുഖം അദ്ദേഹത്തിന് പിടിപെട്ടോ എന്നടക്കമുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു.

എന്നാൽ ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെ മറികടന്ന് ചുറുചുറുക്കോടെ ഓടി നടക്കുകയാണ് സായ് കുമാർ. കാലിൽ രക്തയോട്ടം കുറവായതും വൃക്കക്ക് ഉണ്ടായ അസുഖവുമായിരുന്നു തന്നെ അലട്ടിയിരുന്നതെന്നും കൃത്യമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാൻ സാധിച്ചുവെന്നും സായ് കുമാർ പറയുന്നു. ഒരു ആയുർവേദ ചികിത്സ സെന്റിലെത്തിയതോടെയാണ് രോഗം തിരിച്ചറിഞ്ഞതും അതിനന് അനുസരിച്ചുള്ള ചികിത്സ തേടിയതെന്നും ഡയൽ കേരള എന്ന യൂട്യൂബ് ചാനലിൽ സായ് കുമാർ പറഞ്ഞു.

saiw-1

'ആറുവർഷത്തിൽ കൂടുതൽ ആയി ഞങ്ങൾക്ക് രണ്ട് പേർക്കും ബുദ്ധിമുട്ട് തുടങ്ങിയിട്ട്. പല ചികിത്സകളും നടത്തി. ബ്ലഡ് റീസർക്കിളിങ് കുറവ് എന്നാണ് പറയുന്നത്. അതിനൊരു പ്രതിവിധി ഇല്ലേ ? ഇല്ല എന്നാണ് പറയുന്നത്. കുറച്ച് ഗുളിക തരും, അത് കഴിക്കും, വേദന കുറയും, പിന്നേയും വേദന വരും. അങ്ങനെ മരുന്നുകളൊക്കെ നോക്കിയപ്പോഴാണ് മനസിലായത് ആന്റിബയോട്ടിക്കുകളാണെന്ന്. അങ്ങനെ മൂന്നോ നാലോ ആന്റിബയോട്ടിക്ക് കഴിഞ്ഞാച്ചാൽ എന്താകും അവസ്ഥ. അങ്ങനെ ആന്റിബയോട്ടിക് നിർത്തി. പിന്നെ രോഗത്തോട് മാനസികമായും ശാരീരികമായും പൊരുത്തപ്പെട്ടു. ഞങ്ങള്‍ ഒരുമിച്ചു കൈപിടിച്ചായിരുന്നു നടന്നു കൊണ്ടിരുന്നത്. ഇപ്പോൾ എല്ലാം മാറി. സെൻസേഷൻ തന്നെ ഇല്ലാത്ത അവസ്ഥയായിരുന്നു. 'ചികിത്സയിലൂടെ എല്ലാം ഭേദമായി', സായ് കുമാർ പറഞ്ഞു.

തനിക്കും നടക്കാൻ കഴിയാത്ത ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ഇപ്പോൾ തന്റേയും അസുഖം ഭേദമായെന്നും ബിന്ദു പണിക്കറും വീഡിയോയിൽ വിശദീകരിച്ചു. 'ഞങ്ങൾ എല്ലാകാര്യത്തിലും ഒരുപോലെയാണ് രോഗത്തിന്റെ കാര്യത്തിലും ഒരുപോലെയായി. എനിക്ക് കാലിന് അസുഖം മാത്രമല്ല, 17 വർഷത്തോളമായി ഷുഗർ ഉണ്ട്. എനിക്കൊരു സർജറി ചെയ്തിരുന്നു. ഡിസ്ലോക്കേറ്റ് ആയിട്ടായിരുന്നു സർജറി, പിന്നെ കാലിനൊരു തഴമ്പ് വന്നു, കഴിഞ്ഞ നാല് വർഷമായി ഈ മുറിവ് വെച്ച് കെട്ടിയാണ് ഞാൻ നടക്കുന്നത്. ഷൂട്ടിംഗിന് പോകുമ്പോഴും ഡ്രസ് ചെയ്യേണ്ടി വരും. കാലിലേക്ക് ബ്ലഡ് സർക്കുലറേഷൻ വരാത്തത് കൊണ്ടാണ് മുറിവ് ഉണങ്ങാതിരുന്നത്. അതെല്ലാം ഇപ്പോൾ ശരിയായി', താരം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+