കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്ധ്യയ്ക്ക് എംപി ബന്ധം; നേതാക്കള്‍ കൊല്ലത്തുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്

  • By Gokul
Google Oneindia Malayalam News

കൊല്ലം: ബ്ലാക്ക്‌മെയിലിങ് കേസിലെ പ്രതികളായ ബിന്ധ്യയ്ക്കും രുക്‌സാനയ്ക്കും ഒരു പ്രമുഖ എംപിയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിന്റെ പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ തമ്പാന്റെ ഒളിയമ്പ്. ഇത്തരം ചില നേതാക്കള്‍ കൊല്ലത്തുണ്ടെന്നാണ് മുന്‍ കൊല്ലം ഡിസിസി പ്രസിഡന്റ് കൂടിയായ പ്രതാപവര്‍മ തമ്പാന്റെ വെളിപ്പെടുത്തല്‍.

പറവൂരില്‍ നടന്ന ഒരു പൊതു പരിപാടിയിലായിരുന്നു വിവാദമായേക്കാവുന്ന പ്രസ്താവന പ്രതാപവര്‍മ തമ്പാന്‍ നടത്തിയത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അഴിമതിക്കെതിരെ സുധീരന്‍ പ്രസംഗിച്ച് വേദി വിട്ടശേഷമായിരുന്നു പല എംപിമാരെയും സംശയമുനയില്‍ നിര്‍ത്തി ഇത്തരമൊരു കാര്യം പ്രതാപവര്‍മ തമ്പാന്‍ നടത്തിയത്.

ruksana-and-bindhya

ബ്ലാക്ക് മെയിലിങ് കേസില്‍ പറയപ്പെട്ടിട്ടുള്ള തരത്തിലുള്ള നേതാവ് കൊല്ലത്തുണ്ട്. ഇത്തരം കേസുകളില്‍ ആ നേതാവിന്റെ പേര് നേരത്തെയും ഉയര്‍ന്നിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പ്രസംഗിച്ച ഡിസിസി പ്രസിഡന്റ് വി സത്യശീലനെതിരയും പരോക്ഷമായ പ്രസ്താവന നടത്താന്‍ പ്രതാപവര്‍മ തമ്പാന്‍ മടിച്ചില്ല.

കഴിഞ്ഞദിവസം കൊല്ലം ചവറയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു എംപിയുമായി പണമിടപാടുണ്ടായിരുന്ന കാര്യം ബിന്ധ്യ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. കേസിന്റെ തുടക്കം മുതല്‍തന്നെ പ്രതികളുമായി ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു ബിന്ധ്യയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, ഇത്തരം വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്തേണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശം.

English summary
Kochi blackmailing case: Accused Bindya Thomas and Ruksana relationships with MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X