സാവകാശം നല്‍കിയില്ല; സ്വര്‍ണക്കടത്ത് കേസിലെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഇഡി ഓഫീസില്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട് ഓഫീസില്‍ എത്തി. ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസില്‍ എത്താന്‍ കഴിഞ്ഞ ദിവസം ബിനീഷിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷ് സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളി. ഇഡി ഇന്ന് തന്നെ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആറ് ദിവസത്തെ സാവകാശമായിരുന്നു ബിനീഷ് കോടിയേരി ചോദിച്ചത്.

Recommended Video
Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam


Click it and Unblock the Notifications