കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടപടലം നാണംകെട്ട് കോടിയേരിയുടെ മകനും സിപിഎമ്മും; ബിനോയ്‌ക്കെതിരെ കേസുണ്ടെന്ന് സമ്മതിച്ച് ബിനീഷും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണത്തില്‍ സിപിഎം കടുത്ത നാണക്കേടിലേക്ക്. ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തില്‍ പോലീസ് തടയുകയും ചെയ്തു. കേസ് തീര്‍ക്കാതെ ബിനോയിക്ക് ഇനി ദുബായ് വിടാന്‍ സാധ്യമല്ല.

മഹാലക്ഷ്മിക്ക് പിന്നിലും ഗണേഷ് കുമാര്‍? താര എംഎല്‍എയെ വിട്ടൊഴിയാതെ വിവാദങ്ങള്‍... ലക്ഷ്യം മറ്റൊന്ന്?മഹാലക്ഷ്മിക്ക് പിന്നിലും ഗണേഷ് കുമാര്‍? താര എംഎല്‍എയെ വിട്ടൊഴിയാതെ വിവാദങ്ങള്‍... ലക്ഷ്യം മറ്റൊന്ന്?

തനിക്കെതിരെ ദുബായില്‍ കേസില്ലെന്നായിരുന്നു ബിനോയ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബിനോയിക്കെതിരെ കേസും ആയിട്ടുണ്ട്. ഇക്കാര്യം തുറന്ന് സമ്മതിക്കാതെ നിവൃത്തിയും ഇല്ല. ബിനോയ് കോടിയേരിയുടെ സഹോദരന്‍ ബിനീഷ് കോടിയേരി അക്കാര്യം തുറന്ന് പറയുകയും ചെയ്തു.

'കോടിയേരിക്ക് പുത്രദോഷത്തിന് വെടിവഴിപാട്'!!! ചൈനയേരി, പൊടിയരി...13 കോടി തട്ടിപ്പിൽ അച്ഛനും മകനും...'കോടിയേരിക്ക് പുത്രദോഷത്തിന് വെടിവഴിപാട്'!!! ചൈനയേരി, പൊടിയരി...13 കോടി തട്ടിപ്പിൽ അച്ഛനും മകനും...

13 കോടി എന്ന ആരോപണം തെറ്റാണെന്നാണ് ബിനീഷ് കോടിയേരി പറയുന്നത്. വെറും 1.7 കോടി കരൂപ സംബന്ധിച്ചാണ് കേസ് എന്നും ബിനീഷ് പറയുന്നുണ്ട്.

പരാതി കൊടുത്തു

പരാതി കൊടുത്തു

നേരത്തെ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ പരാതിയോ കേസോ ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച ജാസ് ടൂറിസം ഉടമ അല്‍ മര്‍സൂഖി ദുബായ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോഴത്തെ യാത്രാ വിലക്ക് നിലവില്‍ വന്നത്.

ബിനീഷ് സമ്മതിച്ചു

ബിനീഷ് സമ്മതിച്ചു

ബിനോയ് കോടിയേരിക്ക് യാത്രാ വിലക്കുണ്ട് എന്ന കാര്യം സഹോദരന്‍ ബിനീഷ് കോടിയേരി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. ഫെബ്രുവരി രണ്ട് ശേഷം മാത്രമാണ് യാത്രാ വിലക്ക് നിലവില്‍ വന്നത് എന്നും ബിനീഷ് വ്യക്തമാക്കുന്നു.

13 കോടിയല്ല

13 കോടിയല്ല

13 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്ന ആരോപണം ശരിയല്ലെന്നും ബിനീഷ് പറയുന്നുണ്ട്. 1.72 കോടി രൂപ സംബന്ധിച്ചാണ് ഇപ്പോള്‍ കേസ് ഉള്ളത് എന്നും ബിനീഷ് വ്യക്തമാക്കുന്നുണ്ട്. 13 കോടി എന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബിനീഷ് പറയുന്നു.

കൊടുക്കാന്‍ പണമില്ല

കൊടുക്കാന്‍ പണമില്ല

1.72 കോടി കൊടുത്ത് കേസ് അവസാനിപ്പിക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും ബിനീഷ് പറയുന്നുണ്ട്. അത്രയും പണം കൊടുക്കാനുള്ള സാമ്പത്തിക ശേഷ് തങ്ങള്‍ക്കില്ലെന്നാണ് വാദം. പണം കൊടുത്താല്‍ കേസ് തീരും എന്നും ബിനീഷ് പറയുന്നുണ്ട്.

അപ്പീല്‍ പോകും

അപ്പീല്‍ പോകും

ദുബായില്‍ നിയമനടപടികളുമായി മുന്നോട്ട് പോകും എന്ന സൂചനയും ബിനീഷ് നല്‍കുന്നുണ്ട്. യാത്രാ വിലക്ക് മറികടക്കാന്‍ ബിനോയ് അപ്പീല്‍ നല്‍കിയേക്കും എന്നാണ് സൂചന. എന്നാല്‍ ഇതില്‍ അനുകൂല തീരുമാനും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അച്ഛനെ വലിച്ചിഴക്കണ്ട

അച്ഛനെ വലിച്ചിഴക്കണ്ട

കോടിയേരി ബാലകൃഷ്ണനെ വിവാദങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നത് എന്നാണ് ബിനീഷിന്റെ ആരോപണം. അതുകൊണ്ട് തന്നെ ബിനോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദവും ഉയര്‍ത്തുന്നുണ്ട്.

പ്രായപൂര്‍ത്തിയായവര്‍

പ്രായപൂര്‍ത്തിയായവര്‍

താനും സഹോദരന്‍ ബിനോയും പ്രായപൂര്‍ത്തി ആയവരാണ്. അതുകൊണ്ട് തങ്ങള്‍ ഉള്‍പ്പെടുന്ന കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം തങ്ങള്‍ക്ക് മാത്രം ആയിരിക്കും എന്നും ബിനീഷ് വ്യക്തമാക്കി. ബിനോയുടെ കാര്യത്തിലും ആ പരിഗണന നല്‍കണം എന്നതാണ് ബിനീഷിന്റെ വാദം.

സംശയങ്ങളില്ല

സംശയങ്ങളില്ല

രാകുല്‍ കൃഷ്ണ എന്ന വ്യക്തിക്കെതിരെ നേരത്തെ ബിനോയ് കോടിയേരി ആരിോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രാകുല്‍ കൃഷ്ണ ഉള്‍പ്പെടെയുള്ളവരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബിനീഷ് പറയുന്നത്.

നാണം കെടുത്തിയ വിവാദം

നാണം കെടുത്തിയ വിവാദം

സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടെ ആണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്. ഇത് പാര്‍ട്ടി സമ്മേളനങ്ങളിലും ചര്‍ച്ചയാകുന്നുണ്ട്. ബിനോയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കുന്നതാണ് എന്നാണ് വിലയിരുത്തല്‍.

അടുത്ത നടപടി

അടുത്ത നടപടി

ബിനോയുടെ കാര്യത്തില്‍ എന്തായിരിക്കും അടുത്ത നടപടി എന്നാണ് ഇനി അറിയേണ്ടത്. പല പ്രമുഖ വ്യാപാരികളും ബിനോയ്ക്ക് വേണ്ടി രംഗത്തിറങ്ങും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒറ്റയടിക്ക് പണം കൊടുത്ത് പ്രശ്‌നം പരിഹരിച്ചാല്‍ അത് കൂടുതല്‍ വിവാദങ്ങളിലേക്ക് നയിക്കും എന്നതും ഉറപ്പാണ്.

English summary
Bineesh Kodiyeri confirms Binoy Kodiyeri's travel ban in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X