കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം; അറസ്റ്റിലായിട്ട് ഒരു വര്‍ഷം

Google Oneindia Malayalam News

ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കേസില്‍ ബിനീഷ് അറസ്റ്റിലായി നാളെ ഒരു വര്‍ഷം തികയാനിരിക്കെയാണ് ജാമ്യം ലഭിച്ചത് . എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്ന കേസില്‍ ബിനീഷ് നാലാം പ്രതിയാണ് . ഇന്ന് വൈകീട്ടോ, നാളെ രാവിലെയോ ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങും .

1

2020 ആഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി അനിഖ എന്നിവരെയാണ് ലഹരിക്കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തതാണ് തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോഴാണ് ബിനീഷിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. കൂടാതെ ആദായനികുതി നല്‍കാതെയുള്ള ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ഇതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

2

എന്നാല്‍ അനൂപുമായി ബംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നാണ് ബിനീഷ് മൊഴി നല്‍കിയത്. എന്നാല്‍ അക്കൗണ്ടിലെ പണമിടപാട് ചൂണ്ടിക്കാണിച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ ലഹരി പാര്‍ട്ടികളില്‍ അനൂപും ബിനീഷും പങ്കെടുത്തിട്ടുണ്ടെന്ന് സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ബിനീഷിന്റെ വീട്ടില്‍ നടത്തിയ റെയിഡില്‍ അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തിരുന്നു. കാര്‍ഡിന് പിന്നില്‍ ബിനീഷിന്റെ ഒപ്പായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ വാദിച്ചിരുന്നു.

3

അതേസമയം, ബിസ്‌നസ്, സിനിമ എന്നിവയില്‍ നിന്നുള്ള വരുമാനമാണ് അക്കൗണ്ടിലുള്ളതെന്ന് ബിനീഷ് വാദിക്കുന്നത്. 14 ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന് ശേഷമാണ് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയത്. ജാമ്യ ഹര്‍ജി ഡിംസബറിലും ഫെബ്രുവരിയിലും വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഏപ്രിലിലാണ് കര്‍ണാടക കോടതിയെ സമീപിച്ചിരുന്നു. ഏഴ് മാസത്തിനിടെ മൂന്ന് ബെഞ്ചുകള്‍ വാദം കേട്ടെങ്കിലും തീരുമാനമായിരുന്നില്ല.

4

സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ആയ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകനാണ് ബിനീഷ് കോടിയേരി. സിപിഎം നേതാവിന്റെ മകന്‍ എന്ന പേരില്‍ തന്നെയാണ് ബിനീഷിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നത്. പലപ്പോഴും ബിനീഷിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് സിപിഎം മറുപടി പറയേണ്ട സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടാറുണ്ട്.

ബിനീഷ് കോടിയേരി എന്ന 'ദുരൂഹ' മനുഷ്യന്‍... എല്ലാ വഴികളും റോമിലേക്ക് എന്ന പോലെ; ബിനീഷ് ശരിക്കും ആരാണ്?ബിനീഷ് കോടിയേരി എന്ന 'ദുരൂഹ' മനുഷ്യന്‍... എല്ലാ വഴികളും റോമിലേക്ക് എന്ന പോലെ; ബിനീഷ് ശരിക്കും ആരാണ്?

Recommended Video

cmsvideo
Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam

English summary
Bineesh Kodiyeri gets bail in money laundering case One year after his arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X