Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിനീഷ് കോടിയേരിക്ക് ലഹരി മാഫിയയുമായി ബന്ധമെന്ന് ഫിറോസ്; സിനിമ താരങ്ങള്‍ക്കെതിരെയേും ആരോപണം

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്, ബിനീഷ് കോടിയേരിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ട് എന്നാണ് ഫിറോസിന്റെ ആരോപണം.

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമുണ്ട് എന്നാണ് വാര്‍ത്താ സമ്മേനത്തില്‍ ഫിറോസ് ആരോപിക്കുന്നത്. അനൂപ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നത് എന്നും ഫിറോസ് പറയുന്നു. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം എന്നാണ് ആവശ്യം.

നടി പിടിയില്‍

നടി പിടിയില്‍

ടിവി, സീരിയല്‍ നടിയായ അനിഖയ്‌ക്കൊപ്പമാണ് അനൂബ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ പിടിയിലാകുന്നത്. ഇവര്‍ രണ്ട് പേരും മലയാളികളാണ്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആണ് ഇവരെ പിടികൂടുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തന്നെ ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

അടുത്ത ബന്ധമെന്ന്

അടുത്ത ബന്ധമെന്ന്

അനൂബ് മുഹമ്മദുമായും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിയ്ക്ക് അടുത്ത ബന്ധമുണ്ട് എന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പികെ ഫിറോസ് ആരോപിക്കുന്നത്. അനൂബിന്‌റെ മൊഴിയെ ഉദ്ധരിച്ചാണ് ഫിറോസ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്.

പണം മുടക്കിയത് ബിനീഷ്

പണം മുടക്കിയത് ബിനീഷ്

അനൂപിന്റെ ഹോട്ടല്‍ വ്യവസായത്തില്‍ ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട് എന്നതാണ് ഫിറോസ് ആരോപിക്കുന്നത്. 2015 ല്‍ ബെംഗളൂരിവില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് വേണ്ടിയാണ് ഇത് എന്നും പറയുന്നു. പിന്നീട് 2019 ല്‍ അനൂബിന്റെ ഹോട്ടല്‍ ഉദ്ഘാടനത്തിന് ബിനീഷ് ഫേസ്ബുക്ക് വഴി ആശംസ അര്‍പ്പിച്ചു എന്നും ഫിറോസ് ആരോപിക്കുന്നുണ്ട്.

Recommended Video

cmsvideo
    ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam
    നിത്യസന്ദര്‍ശകന്‍

    നിത്യസന്ദര്‍ശകന്‍

    മയക്കുമരുന്ന് വ്യാപരത്തിന്റെ കേന്ദ്രമായ അപ്പാര്‍ട്ട്‌മെന്റില്‍ ബിനീഷ് കൊടിയേരി ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ട് എന്ന് അനൂബ് മുഹമ്മദ് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് മറ്റൊരു ആരോപണം. ബിനീഷ് നല്‍കിയ പണം ഉപയോഗിച്ച് തുടങ്ങിയ ഹോട്ടലില്‍ തങ്ങള്‍ ഒത്തുകൂടാറുണ്ട് എന്നും അനൂബിന്റെ മൊഴിയില്‍ ഉണ്ടെന്നാണ് പറയുന്നത്.

    നൈറ്റ് പാര്‍ട്ടിയിലും ബിനീഷ്

    നൈറ്റ് പാര്‍ട്ടിയിലും ബിനീഷ്

    അനൂബ് മുഹമ്മദിനേയും ബിനീഷ് കോടിയേരിയേയും ബന്ധിപ്പിക്കുന്നത് എന്ന മട്ടില്‍ ഒരു ചിത്രം കൂടി പികെ ഫിറോസ് പുറത്ത് വിടുന്നുണ്ട്. കുമരകത്ത് നടന്ന നൈറ്റ് പാര്‍ട്ടിയുടെ ചിത്രം ആണ് ഇത് എന്നാണ് പറയുന്നത്. ജൂണ്‍ 19 ന് ആണ് ഈ പാര്‍ട്ടി നടന്നത് എന്നും ഫിറോസ് ആരോപിക്കുന്നു.

    സ്വപ്‌ന സുരേഷുമായും

    സ്വപ്‌ന സുരേഷുമായും

    സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും അനൂബ് മുഹമ്മദിനെ പലതവണ വിളിച്ചിട്ടുണ്ട് എന്നാണ് മറ്റൊരു ആരോപണം. സ്വപ്‌ന കേരള വിട്ട ദിവസവും പലതവണ ബന്ധപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് ബിനീഷ് കോടിയേരിയും ബെംഗളൂരുവില്‍ ഉണ്ടായിരുന്നു എന്നാണ് ഫിറോസ് ഉന്നയിക്കുന്ന അടുത്ത ആരോപണം.

    സിനിമ താരങ്ങളും

    സിനിമ താരങ്ങളും

    ബെംഗളൂരുവില്‍ പിടിയിലായവര്‍ക്ക് കേരളത്തിലെ ചില സിനിമ താരങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നും ഫിറോസ് ആരോപിക്കുന്നു. സ്വര്‍ണക്കടത്ത് സംഘവുമായും രാഷ്ട്രീയ നേതൃത്വവുമായും എല്ലാം അടുത്ത ബന്ധം ഉള്ള സ്ഥിതിയ്ക്ക് ഇതേ കുറിച്ച് സമഗ്ര അന്വേഷണം വേണം എന്നതാണ് യൂത്ത് ലീഗിന്റെ ആവശ്യം എന്നും പികെ ഫിറോസ് പറഞ്ഞു.

    അന്വേഷണ സംഘത്തില്‍ നിന്ന്

    അന്വേഷണ സംഘത്തില്‍ നിന്ന്

    അന്വേഷണ സംഘത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് ഫിറോസ് പറയുന്നത്. ചിലവിവരങ്ങള്‍ പുറത്ത് വിടാന് ആകില്ലെന്നും പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഉന്നത ബന്ധങ്ങള്‍ വ്യക്തമാക്കുന്നുണ്ട് എന്നാണ് ആരോപണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+