കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍ ..ബാക്കി അഞ്ചു പേര്‍ ??

വീട് ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ വിവിധ പ്രദേശങ്ങളിലായി നടന്ന ആക്രമണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചിരുന്നു. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിന്നാലെയാണ് മരുതംകുഴിയിലെ ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ആക്രമണമുണ്ടായത്.

ആക്രമണം നടക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലുണ്ടായിരുന്നില്ല. ബിനീഷും സഹോദരനും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ബിയര്‍ കുപ്പികളും കല്ലുമൊക്കെ വീടിന് നേരെ വലിച്ചെറിഞ്ഞായിരുന്നു ആക്രമമെന്ന് ബിനീഷ് കോടിയേരി പറഞ്ഞിരുന്നു. അക്രമികള്‍ ബിനീഷിന്റെ വീട്ടിലേക്ക് എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സംഭവമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നുപേര്‍ അറസ്റ്റില്‍

മൂന്നുപേര്‍ അറസ്റ്റില്‍

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവത്തെക്കുറിച്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അക്രമികള്‍ വീട്ടിലേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.

എട്ടുപേരടങ്ങുന്ന സംഘം നടത്തിയ അക്രമം

എട്ടുപേരടങ്ങുന്ന സംഘം നടത്തിയ അക്രമം

നാലു ബൈക്കുകളിലായെത്തിയ എട്ടംഗ സംഘമാണ് ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകളും പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നിരുന്നു.

അറസ്റ്റിലേക്ക് വഴി തെളിയിച്ചത് സിസിടിവി ദൃശ്യങ്ങള്‍

അറസ്റ്റിലേക്ക് വഴി തെളിയിച്ചത് സിസിടിവി ദൃശ്യങ്ങള്‍

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് തൊട്ടു പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ വീട് ആക്രമിക്കപ്പെട്ടത്. സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വീടിന് നേരെ ആക്രമണമുണ്ടായത്.

ലക്ഷ്യം വെച്ചിരുന്നത് തന്നെയായിരുന്നു

ലക്ഷ്യം വെച്ചിരുന്നത് തന്നെയായിരുന്നു

അക്രമികള്‍ ലക്ഷ്യം വെച്ചിരുന്നത് തന്നെയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഇടയ്ക്ക് താന്‍ മകന്റെ വീട്ടില്‍ താമസിക്കാറുണ്ട്. ഏത് തരത്തിലുള്ള പ്രശ്‌നമായാലും വീടുകളും ഓഫീസും ആക്രമണത്തിനിരയാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബിജെപി ഓഫീസ് ആക്രമിച്ചവര്‍ക്കെതിരെ നടപടി

ബിജെപി ഓഫീസ് ആക്രമിച്ചവര്‍ക്കെതിരെ നടപടി

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചവര്‍ക്കെതിരെ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐപി ബിനു അടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരെയും ആറ് ബിജെപി പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ ചെയ്തിരുന്നു.

ചോദ്യം ചെയ്യല്‍ തുടരുന്നു

ചോദ്യം ചെയ്യല്‍ തുടരുന്നു

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രത്യേക അന്വേഷണ സംഘമാണ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

English summary
Bineesh Kodiyeri's home attack police arrested three persons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X