കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക തട്ടിപ്പ് മുതൽ മയക്കുമരുന്ന് കേസ് വരെ; മക്കൾ മൂലം അടിതെറ്റി വീണ കോടിയേരി..2018 ലും

Google Oneindia Malayalam News

തിരുവനന്തപുരം; ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത് മുതൽ തന്നെ കോടിയേരി ബാലകൃഷ്ണന്റെ രാജിയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടിയിരുന്നു. അതേസമയം മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ പിതാവിനെ ക്രൂശിക്കേണ്ടെന്ന നിലപാടായിരുന്നു സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ കൈക്കൊണ്ടത്. എന്നാൽ കഴിഞ്ഞ ദിവസം കേസിൽ ബിനീഷ് അഴിക്കുള്ളിലായതോടെ കോടിയേരി സ്ഥാനമൊഴിയണമെന്ന എന്ന അനിവാര്യതയിലേക്ക് പാർട്ടി നേതൃത്വം എത്തുകയായിരുന്നു.

തലവേദനയായത്

തലവേദനയായത്

ചികിത്സാര്‍ഥമാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്നാണ് പാര്‍ട്ടി വിശദീകരണമെങ്കിലും ബിനീഷുമായി ബന്ധപ്പെട്ട വിവാദമാണ് പെട്ടെന്നുള്ള നടപടിയിലേക്ക് നയിച്ചിരിക്കുന്നത്.
ബെംഗളൂരു മയക്കുമുന്ന് കേസിൽ തുടക്കം മുതൽ ബിനീഷ് കോടിയേരിയുടെ പേര് ഉയർന്ന് കേട്ടിയിരുന്നു. പിന്നീട് കേസിൽ ബിനീഷിനെ ചോദ്യം ചെയ്തതോടെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ബിനീഷിന്റെ വീട് ഇഡി റെയ്ഡ് ചെയ്യുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങൾ എത്തി.

ബിനീഷിന്റെ ജുഡീഷ്യൽ കസ്റ്റഡി

ബിനീഷിന്റെ ജുഡീഷ്യൽ കസ്റ്റഡി

അപ്പോഴും രാജി എന്ന തരത്തിലേക്ക് സമ്മർദ്ദങ്ങൾ ശക്തമായിരുന്നുവെങ്കിലും ഇത്ര തിടുക്കപ്പെട്ട നടപടികൾ ഉണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ബിനീഷിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. പാരപ്പന അഗ്രഹാര ജയിലിൽ തുടരുകയാണ് ബിനീഷ്. ഉടൻ തന്നെ എൻസിബിയും കേസിൽ ബിനീഷിനെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് പാർട്ടി സെക്രട്ടറിയായി കോടിയേരി തുടരുന്നതിലെ നൈതികത ചോദ്യം ചെയ്യപ്പെട്ടതും സ്ഥാനമൊഴിയൽ ആസന്നമായതും.

ആദ്യം മൂത്തമകൻ

ആദ്യം മൂത്തമകൻ

അതേസമയം ഇതാദ്യമായല്ല തന്റെ രാഷ്ട്രീയ ജീവിത്തതിനിടയിൽ കോടിയേരി പ്രതിരോധത്തിലാകുന്നത്. 2018 ൽ കോടിയേരി നേരിട്ട രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നിൽ മൂത്തമകനായ ബിനോയ് കോടിയേരിയായിരുന്നു കാരണം. ദുബായിയിൽ ബിനോയ് കോടികളുടെ തട്ടിപ്പു നടത്തിയെന്ന ആരോപണമാണ് വിവാദത്തിന് കാരണമായത്.

പാർട്ടിക്കും പരാതി

പാർട്ടിക്കും പരാതി

ജാസ് ടൂറിസം ഏജൻസി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കിയാണ് ബിനോയ് കോടിയേരിക്കെതിരെ സിവില്‍ കേസ് നൽകിയത്. പാർട്ടിക്കും മർസൂക്കി പരാതിനൽകിയതോടെയാണ് സംഭവം പുറത്തായത്. ഒടുവിൽ ഒടുവിൽ, യു എ ഇയിലെ വ്യവസായ പ്രമുഖർ ഉൾപ്പടെ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.അന്നും രാജി ആവശ്യം ഉയർന്നെങ്കിലും ശക്തനായ കോടിയേരിയെ അന്ന് പാര്‍ട്ടിക്കകത്ത് ആരും ചോദ്യം ചെയ്യാനും ധൈര്യപ്പെട്ടില്ല.

വെട്ടിലാക്കി ലൈംഗിക ആരോപണവും

വെട്ടിലാക്കി ലൈംഗിക ആരോപണവും

പ്രശ്നങ്ങളെല്ലാം ഒതുങ്ങിയെന്ന് കണക്കാക്കിയടത്താണ് കോടിയേരിയെ വീണ്ടും വെട്ടിലാക്കി വീണ്ടും 2019 ൽ ബിനോയിക്കെതിരെ ലൈംഗിക ആരോപണം ഉയർന്നത്. ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബീഹാര്‍ സ്വദേശിയായിരുന്നു ബിനോയിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ബിനോയ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. ബന്ധത്തിൽ ഒരു മകനുണ്ടെന്നും .യുവതി ആരോപിച്ചു. ഒടുവിൽ കേസ് വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയുമായിരുന്നു. അന്നും പാർട്ടി നേതൃത്വം കോടിയേരിക്കൊപ്പം നിലകൊണ്ടു.

മുഖ്യമന്ത്രി ഉൾപ്പെടെ

മുഖ്യമന്ത്രി ഉൾപ്പെടെ

എന്നാൽ നിലവിൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബിനീഷ് കോടിയേരിയുടെ അറസ്റ്റ് കടുത്ത സമ്മർദ്ദത്തിലാണ് കോടിയേരിയെ കൊണ്ടെത്തിച്ചത്.മയക്കുമരുന്ന് കേസിൽ ഇനിയും ബിനീഷിനെ കുരുക്ക് മുറുകുമെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ഇനിയും കോടിയേരിക്ക് പ്രതിരോധം തീർക്കുന്നത് നേതൃത്വത്തെ വെട്ടിലാക്കുമെന്ന വികാരം ശക്തമായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഉൾപ്പെടെ കോടിയേരി മാറി നിൽക്കണമെന്ന ആവശ്യം ഉയർത്തിയതെന്നാണ് റിപ്പോർട്ട്.

English summary
Bineesh kodiyeri's arrest lead to Kodiyer balakrishnan's stepping down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X