കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊല്ലുന്നത് കൊണ്ട് ആശയങ്ങള്‍ ഇല്ലാതാകുന്നില്ല'.. സര്‍ക്കാരിനെതിരെ ബിനീഷ് കോടിയേരി

Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയില്‍ പോലീസ് വെടിവെയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബിനീഷ് കോടിയേരി. മാവോയിസ്റ്റ് ആയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ലെന്ന് ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്നും ബിനീഷ് കുറിപ്പില്‍ പറയുന്നു. പോസ്റ്റ് വായിക്കാം

bineeshkodi-1

മാവോയിസ്റ് ആശയങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നു ഉന്മൂലന സിദ്ധാന്തം എന്നതിൽ വിശ്വസിക്കുന്നുമില്ല അതോടൊപ്പം തന്നെ ചേർത്ത് പറയുന്നു മാവോയിസ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ല ..ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങൾ ഉറപ്പു നൽകുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം .

മാവോയിസ്റ്റുകൾ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല ;ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിൻബലമുണ്ട്.അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ് .അതോടൊപ്പം തന്നെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ,ദേശദ്രോഹ തീവ്രവാദ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളിൽ ഏൽപ്പിക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്.

തോക്കിൻ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവർ
സുരക്ഷിത സ്ഥാനങ്ങളിൽ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത് എന്ന് കൂടി ചേർക്കുന്നു ..കൊല്ലപ്പെട്ടവർക് ഒരു പിടി രക്തപുഷ്പങ്ങൾ ...

ഡികെ ശിവകുമാര്‍ 'തുറുപ്പ്'; കോണ്‍ഗ്രസിന്‍റെ സുപ്രധാന പദവിയിലേക്ക്? ഹരിയാണ തന്ത്രംഡികെ ശിവകുമാര്‍ 'തുറുപ്പ്'; കോണ്‍ഗ്രസിന്‍റെ സുപ്രധാന പദവിയിലേക്ക്? ഹരിയാണ തന്ത്രം

കൂടത്തായി കേസില്‍ തഹസീല്‍ദാര്‍ കുരുങ്ങും..... ജോളിയുടെ കരം സ്വീകരിച്ചതില്‍ പിഴവെന്ന് റിപ്പോര്‍ട്ട്കൂടത്തായി കേസില്‍ തഹസീല്‍ദാര്‍ കുരുങ്ങും..... ജോളിയുടെ കരം സ്വീകരിച്ചതില്‍ പിഴവെന്ന് റിപ്പോര്‍ട്ട്

 കാശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കണം; ഇന്ത്യയ്ക്ക് നിര്‍ദ്ദേശവുമായി യുഎന്‍ കാശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കണം; ഇന്ത്യയ്ക്ക് നിര്‍ദ്ദേശവുമായി യുഎന്‍

English summary
Bineesh Kodiyeri's facebook post against Maoist attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X