കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരിയെ വിട്ടയച്ച; ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളിപ്പിക്കും

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒരാഴ്ചയക്ക് ശേഷം ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 11 മണിക്കൂറിലേറെയാണ് ബിനിഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ ചോദ്യം ചെയ്തത്.

രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ വെച്ച് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 10.30 വരെ നീണ്ടു. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന യുഎഎഫ്എക്സ് കമ്പനി, ബിനീഷിന്‍റെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇഡി ചോദിച്ചറിഞ്ഞത്.

 bineesh-kodiyer

ഹവാല ബിനാമി ഇടപാടുകളും കള്ളപ്പണ്ണം വെളുപ്പിലും എന്‍ഫോഴ്സ്മെന്‍റിന്‍റെ അന്വേഷണം പരിധിയിലുണ്ട്. ബെംഗളൂരുവിലെ കമ്പനികള്‍ അനധികൃത ഇടപാടുകള്‍ക്ക് വേണ്ടി മാത്രം തുടങ്ങിയതാണോയെന്നാണ് സംശയം. വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര കമ്പനികാര്യമന്ത്രാലയം കമ്പനികളുടെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്തിരുന്നു. യുഎഎഫ്എക്സ് എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്നും ആരോപണമുണ്ട്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്മെന്‍റുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന കമ്പനിയാണ് യുഎഎഫ്എക്സ് .

ബിനീഷ് കോടിയേരി എന്ന 'ദുരൂഹ' മനുഷ്യന്‍... എല്ലാ വഴികളും റോമിലേക്ക് എന്ന പോലെ; ബിനീഷ് ശരിക്കും ആരാണ്?ബിനീഷ് കോടിയേരി എന്ന 'ദുരൂഹ' മനുഷ്യന്‍... എല്ലാ വഴികളും റോമിലേക്ക് എന്ന പോലെ; ബിനീഷ് ശരിക്കും ആരാണ്?

English summary
Bineesh kodiyeri's interrogation over: may call again in a week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X