കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുഞ്ഞുമകൾക്ക് ഭക്ഷണമില്ല, ക്രെഡിറ്റ് കാർഡ് അവർ കൊണ്ടുവന്നത്, ഭീഷണി, ഭക്ഷണം കഴിച്ച് സമയം കഴിച്ചു'

Google Oneindia Malayalam News

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് വന്‍ വിവാദത്തിലേക്ക്. 24 മണിക്കൂറോളം രണ്ടര വയസ്സായ കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ പോലും അനുവദിച്ചില്ല എന്ന ഗുരുതര ആരോപണവും ബിനീഷിന്റെ ഭാര്യയും കുടുംബവും ഉന്നയിക്കുന്നു.

ബിനീഷിന്റെ വീട്ടിൽ ബാലാവകാശ കമ്മീഷൻ.. ഭാര്യയേയും കുഞ്ഞിനേയും പുറത്ത് വിട്ട് ഇഡി.. അത്യന്തം നാടകീയതബിനീഷിന്റെ വീട്ടിൽ ബാലാവകാശ കമ്മീഷൻ.. ഭാര്യയേയും കുഞ്ഞിനേയും പുറത്ത് വിട്ട് ഇഡി.. അത്യന്തം നാടകീയത

ബിനീഷിന്റെ വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ;ബിനീഷിന്റെ ഭാര്യയെ കാണണമെന്ന് ബന്ധുക്കൾ..തടഞ്ഞ് ഉദ്യോഗസ്ഥർബിനീഷിന്റെ വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ;ബിനീഷിന്റെ ഭാര്യയെ കാണണമെന്ന് ബന്ധുക്കൾ..തടഞ്ഞ് ഉദ്യോഗസ്ഥർ

24 മണിക്കൂറോളം നടത്തിയ തിരച്ചിലില്‍ കിട്ടി എന്ന് പറയുന്ന ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ചും ആശയക്കുഴപ്പം ബാക്കിയാണ്. ഈ ക്രെഡിറ്റ് കാര്‍ഡ് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണ് എന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്. ഇത് സംബന്ധിച്ച രേഖയില്‍ ഒപ്പിടില്ലെന്നും അവര്‍ വ്യക്തമാക്കി. വിശദാംശങ്ങള്‍...

കൃത്രിമ തെളിവ്

കൃത്രിമ തെളിവ്

ബിനീഷ് കോടിയേരിക്കെതിരെ ഇഡി കൃത്രിമമായി തെളിവ് ഉണ്ടാക്കുകയാണ് എന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്. അതിന് വഴങ്ങില്ലെന്നും അവര്‍ വ്യക്തമാക്കി. ഇത്തരം രേഖകളില്‍ ഒപ്പിട്ട് നല്‍കില്ലെന്ന് അവര്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്തു.

അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ്

അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ്

അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു എന്നാണ് ഇഡിയുടെ വാദം. എന്നാല്‍ ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ ഭാര്യയും ഭാര്യാമാതാവും പറയുന്നു. അതുകൊണ്ട് തന്നെ, ഈ ക്രെഡിറ്റ് കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെടുത്തു എന്ന് ഒപ്പിട്ട് നല്‍കില്ലെന്ന് അവര്‍ വ്യക്തമാക്കി.

ഭാര്യയെ ഭീഷണിപ്പെടുത്തി

ഭാര്യയെ ഭീഷണിപ്പെടുത്തി

ബിനീഷിന്റെ ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി എന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. രേഖകളില്‍ ഒപ്പിട്ട് നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി എന്ന് ബിനീഷിന്റെ ഭാര്യ പറയുന്നു. കാണാത്ത കാര്യങ്ങള്‍ ഒരിക്കലും ഒപ്പിട്ടുനല്‍കില്ല എന്ന നിലപാടില്‍ ഇവര്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു.

12 പുരുഷന്‍മാര്‍ 24 മണിക്കൂര്‍

12 പുരുഷന്‍മാര്‍ 24 മണിക്കൂര്‍

12 പുരുഷന്‍മാര്‍ ചേര്‍ന്ന് രണ്ട് സ്ത്രീകളെ 24 മണിക്കൂര്‍ ഭീഷണിപ്പെടുത്തിയെന്ന ഗുരുതര മനുഷ്യാവകാശ ലംഘന പ്രശ്‌നവും ഉയര്‍ന്നുകഴിഞ്ഞു. രണ്ടര വയസ്സുള്ള കുഞ്ഞിനെ പോലും കാണാന്‍ അനുവദിച്ചില്ലെന്നും ബിനീഷിന്റെ ഭാര്യയും കുടുംബവും പറഞ്ഞു.

24 മണിക്കൂര്‍ തിരഞ്ഞിട്ട്

24 മണിക്കൂര്‍ തിരഞ്ഞിട്ട്

24 മണിക്കൂര്‍ തിരഞ്ഞിട്ടും ഒരു കാര്‍ഡ് മാത്രമാണ് കിട്ടിയത് എന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത് എന്ന് ബിനീഷിന്റെ ഭാര്യാമാതാവ് പ്രതികരിച്ചു. ആ കാര്‍ഡ് കണ്ടെടുക്കുമ്പോള്‍ അത് പോലും തങ്ങളെ കാണിച്ചില്ല എന്നാണ് ബിനീഷിന്റെ ഭാര്യാമാതാവ് പറഞ്ഞത്.

ആഹാരവും കഴിച്ച് നടന്നു

ആഹാരവും കഴിച്ച് നടന്നു

24 മണിക്കൂര്‍ ഇവിടെ നിന്ന് ആഹാരവും കഴിച്ച് ഇരിക്കുകയായിരുന്നു ഇഡി ഉദ്യോഗസ്ഥര്‍ എന്നും ബിനീഷിന്റെ ഭാര്യാമാതാവ് പറഞ്ഞു. തന്റെ ഫോണും അവര്‍ എടുത്തുകൊണ്ടുപോയി. വീട്ടില്‍ കാര്യമായ തിരച്ചിലും നടത്തിയില്ല. ഒരു മണിക്കൂര്‍ കൊണ്ട് അവരുടെ ജോലി അവര്‍ തീര്‍ത്തിരുന്നു. ഇത്രനേരം നിങ്ങള്‍ ഇവിടെ എന്ത് ചെയ്യുകയാണെന്നതില്‍ മാധ്യമങ്ങളും ആളുകളും എന്ത് വിചാരിക്കും എന്ന് ചോദിച്ചു. ഒരു കാര്‍ഡ് മാത്രമേ കിട്ടിയിട്ടുള്ള എന്ന കാര്യം മാധ്യമങ്ങളെ അറിയിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് ഇഡി ഉദ്യോഗസ്ഥര്‍ തയ്യാറായില്ല എന്നാണ് പറയുന്നത്.

ഒപ്പിട്ടില്ലെങ്കില്‍ ജയിലില്‍ അടക്കുമെന്ന്

ഒപ്പിട്ടില്ലെങ്കില്‍ ജയിലില്‍ അടക്കുമെന്ന്

കാര്‍ഡ് കിട്ടിയെന്ന രേഖയില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഒപ്പിട്ടില്ലെങ്കില്‍ മകളെ ജയിലില്‍ വരെ ആക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. അങ്ങനെയെങ്കില്‍ മകള്‍ ജയിലില്‍ പൊയ്‌ക്കോട്ടെ എന്നാണ് താന്‍ മറുപടി കൊടുത്തത് എന്നും ബിനീഷിന്റെ ഭാര്യാമാതാവ് വ്യക്തമാക്കി. കള്ളത്തരത്തില്‍ ഒപ്പിടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുവെന്നും അവര്‍ പറയുന്നു.

സംശയാസ്പദ നടപടികള്‍

സംശയാസ്പദ നടപടികള്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ സംശയാസ്പദമാണെന്ന സിപിഎം വാദത്തിന് ബലം കൊടുക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. ഇത് സംബന്ധിച്ച കാര്യങ്ങള്‍ എകെജി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
Bineesh Kodiyeri facing serious allegations in bangalore case

English summary
Bineesh Kodiyeri's wife and mother raise serious allegations against ED Officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X