• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉന്നാവോ പെണ്‍കുട്ടിയ്ക്ക് വേണ്ടി ബിനീഷ് കോടിയേരി... ഈ ക്രൂരതയോട് പോരുതാന്‍ കരുത്തുണ്ടാകട്ടെ

തിരുവനന്തപുരം: ഉന്നാവോയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് വേണ്ടി ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍. കഴിഞ്ഞ ദിവസം ഈ പെണ്‍കുട്ടിയും കുടുംബവും യാത്ര ചെയ്ത കാര്‍ ഒരു ട്രക്ക് ഇടിച്ചുനശിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടു. പെണ്‍കുട്ടി ഇപ്പോള്‍ അതീവ ഗുരതരാവസ്ഥയിലാണ് ഉള്ളത്.

രക്ഷപ്പെടാന്‍ നോക്കിയ ബിനോയ് ഇപ്പോള്‍ ശരിക്കും കുടുങ്ങി! ഡിഎന്‍എ ടെസ്റ്റില്‍ നിന്ന് രക്ഷയില്ല...

ഉന്നാവോയിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ ആണെന്ന ആരോപണം ആണ് ബിനീഷ് ഉന്നയിക്കുന്നത്. ആയുസ്സും ആരോഗ്യവും തിരിച്ചുകിട്ടി ഈ ക്രൂരതയോട് പൊരുതാന്‍ അവള്‍ക്ക് കരുത്തുണ്ടാകട്ടേ എന്ന് പ്രത്യാശിക്കുന്നും ഇണ്ട് ബിനീഷ്..

ഇതിനിടയ്ക്ക് കേരളത്തിലെ രാഖിയുട കൊലപാതകത്തെക്കുറിച്ചും ബിനീഷ് പരാമര്‍ശിക്കുന്നുണ്ട്. അഖിലിന്റെ സഹോദരന്‍ ആര്‍എസ്എസ്സുകാരന്‍ ആണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അക്കാര്യവും ബിനീഷ് പ്രത്യേകം പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ഉന്നാവോ പെൺകുട്ടി

ഉന്നാവോ പെൺകുട്ടി

അവൾക്കിന്നൊരു പേരില്ല, അവളുടെ പേരു പറയാൻ പാടില്ല. ബലാത്സംഗക്കേസിൽ ഇരയാണവൾ. ലോകത്തിനു മുന്നിൽ പേരു നഷ്ടപ്പെട്ടവൾ. ഇന്ന് കുടുംബവും നഷ്ടപ്പെട്ടിരിക്കുന്നു. അവൾ ജീവനു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നു.

അച്ഛനെ കൊന്നു

അച്ഛനെ കൊന്നു

മകളെ യോഗി ആദിത്യനാദിന്റെ വിശ്വസ്തനും എംഎൽഎ യുമായ കുൽദീവ്‌ സെൻഗാർ നിരന്തരമായ പീഡനത്തിനു വിധേയമാക്കിയിരുന്നു എന്ന് പരാതി പറയാൻ പൊലിസ്‌ സ്റ്റേഷനിലെത്തിയ പിതാവിനെ അപഹസിച്ചു, പരിഹസിച്ചു, ദേഹോദ്രവം ഏൽപ്പിച്ചു, അവർ ക്രൂരമായി രസിച്ചു. അവസാനം നീതിപാലകർ തന്നെ അദ്ദേഹത്തെ ലോക്കപ്പിൽ വച്ച്‌ കൊന്നു. ഈ ആഘാതത്തിലും പിന്മാറാത്ത അവളെ പലരീതിയിലും വേട്ടക്കാർ ദ്രോഹിച്ചു. കുടുംബക്കാരെ മുഴുവൻ ജയിലിലാകി.

ബന്ധുക്കളേയും കൊന്നു

ബന്ധുക്കളേയും കൊന്നു

ഇന്നലെ അമ്മാവനെ ജയിലിൽ സന്ദർശിച്ച ശേഷം മടങിയ കുടുംബത്തെ മുഴുവനായി ട്രക്കിടിപ്പിച്ചു ഇല്ലാതാക്കാൻ ശ്രമിച്ചു. അവളുടെ അമ്മയും ബന്ധുവും സംഭവസ്ഥലത്തു മരണപ്പെട്ടു. അവളും അഡ്വക്കേറ്റ്‌ ഉൾപ്പെടെ ഗുരുതര പരുക്കുകളോടെ മരണത്തൊട്‌ മല്ലടിക്കുന്നു. അവളുടെ സംരക്ഷണത്തിനായി കോടതി നിർദ്ദേശിച്ച പൊലീസുകാരേ ഒഴിവാക്കി ഈ കൃത്യം നടത്താനുണ്ടായ കാരണം പകൽ പോലെ സത്യമല്ലേ.

കേരളത്തിലെ ഉദാഹരണം

കേരളത്തിലെ ഉദാഹരണം

ഇരയേ തന്നെ ഇല്ലാതാക്കാനുള്ള ബിജെപ്പിക്കാരുടെ രീതിക്ക്‌ മാറ്റമില്ലല്ലോ, അതല്ലേ കഴിഞ്ഞ ദിവസം ആർഎസ്എസ്സുകാരനും കുടുംബവും ഒരു പെൺകുട്ടിയെ കൊന്ന് ഉപ്പിലിട്ട്‌ വച്ചത്‌ നാം കണ്ടത്‌. ഉന്നോവ പെൺകുട്ടിയുടെ അപകടത്തിനു മണിക്കൂറുകൾക്ക്‌ മുന്നേ ബി ജേപി നേതാക്കമ്മാരുടെ അശ്ലീല വീഡിയോ പുറത്ത്‌ വിട്ട്‌ അത്‌ വൈറലാക്കുന്നത്‌ വഴി ഈ കൊലപാതകങ്ങൾ മറയ്ക്കുവാൻ ശ്രമിച്ചിരുന്നത്‌ ആരുടെ കണ്ണിൽ പൊടിയിടാനാണ്.

ഇനി അവൾ മാത്രം

ഇനി അവൾ മാത്രം

അച്ഛനേയും അമ്മയേയും കൊന്നു ഇനി അവൾ മാത്രമാണു ഉള്ളത്‌. ആ ജീവന്റെ കാര്യത്തിൽ ഒരുറപ്പുമില്ല. തലമുറകളോളം ജീവൻ കൈമാറേണ്ട ഒരു കുടുംബത്തിനെ ഒന്നടങ്കം ഇല്ലാതാക്കാൻ ശ്രമിച്ച നിങ്ങൾ ഏത്‌ ദൈവത്തിനു വേണ്ടിയാണു സംസാരിക്കുന്നത്‌? ഏത്‌ അമ്പലത്തിലാണു വ്രതമിരിക്കുന്നത്‌? കപടഭക്തരേ നിങ്ങൾ ഒരു ദൈവത്തോടും പ്രാർത്ഥിക്കില്ല ഒരിടത്തും വ്രതവുമിരിക്കില്ല.., നിങ്ങൾക്ക്‌ പണമാണു ദൈവം, പണമാണു വ്രതം.. പണത്തിനും അധികാരത്തിനു വേണ്ടി നിങ്ങൾ ദൈവത്തെ കൂട്ടു പിടിക്കുന്നു. മതത്തെ കൂട്ടുപിടിക്കുന്നു.

അവൾക്ക് കരുത്തുണ്ടാകട്ടേ...

ഉന്നോവയിലെ പെൺ കുട്ടിക്ക്‌ ആയുസ്സും ആരോഗ്യവും തിരിച്ചുകിട്ടി ഈ ക്രൂരതക്കെതിരേ പോരാടാൻ കരുത്ത്‌ ഉണ്ടാകട്ടേ എന്ന് നമുക്‌ പ്രത്യാശിക്കാം..പ്രിയപ്പെട്ട പെൺകുട്ടി ഇനി നി ഒറ്റക്കല്ല.. ഈ മഹാരാജ്യം നിന്നോട്‌ ഒപ്പമുണ്ട്

English summary
Bineesh Kodiyeri's Facebook post supporting Unnao Girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X