കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെത്തിച്ച കുഞ്ഞിനെ 'ന്യൂനപക്ഷ ജിഹാദിയാക്കി'യ ഹിന്ദുരാഷ്ട്ര സേവകന്‍ അറസ്റ്റില്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ഹിന്ദുരാഷ്ട്ര സേവകന്‍ ബിന്നിൽ സോമസുന്ദരം അറസ്റ്റില്‍

കൊച്ചി: മംഗലാപുരത്ത് നിന്നും ഹൃദയശസ്ത്രക്രിയയ്ക്കായി റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തിച്ച കുഞ്ഞിനെ ന്യൂനപക്ഷ ജിഹാദിയാക്കിയ ഹിന്ദു രാഷ്ട്ര സേവകനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തിനെതിരെ നെടുങ്കണ്ടത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 153 a, 505, 295 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

binil-155

പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയശസ്ത്രക്രിയ്ക്കായിട്ടായി കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചപ്പോളായിരുന്നു കുഞ്ഞിനെ അധിക്ഷേപിച്ച് ബിനില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ''കെഎല്‍ 60 ജെ 77398 എന്ന ആംബുലന്‍സിനായി കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി സാനിയ മിത്താഹ് ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' എന്നായിരുന്നു പോസ്റ്റ്.

<strong>'വാരണാസിയെ ഇളക്കി മറിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് മോദി,തിങ്ങി നിറഞ്ഞ് ജനം' യഥാര്‍ത്ഥ്യം</strong>'വാരണാസിയെ ഇളക്കി മറിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് മോദി,തിങ്ങി നിറഞ്ഞ് ജനം' യഥാര്‍ത്ഥ്യം

ബിനിലിന്‍റെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഇയാള്‍ പോസ്റ്റ് മുക്കി. തന്‍റെ എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഇയാളുടെ ന്യായീകരണം. പ്രതിഷേധം ശക്തമായതോടെ താന്‍ വെള്ളമടിച്ച് ചെയ്തു പോയതാണെന്നും ഇയാള്‍ വിശദീകരിച്ചു. എന്നാല്‍ ബിനിലിനെതിരെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. ശ്രീജിത്തിന്‍റെ പരാതിയിലാണ് നടപടി.

<strong>രാഹുല്‍ ഗാന്ധിയുടെ ' വയറും മനസും' നിറച്ച് വയനാടന്‍ വിഭവം, പരാതി തീര്‍ത്ത് നേതൃത്വം</strong>രാഹുല്‍ ഗാന്ധിയുടെ ' വയറും മനസും' നിറച്ച് വയനാടന്‍ വിഭവം, പരാതി തീര്‍ത്ത് നേതൃത്വം

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
binil somasundharama arrested in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X